Latest NewsKeralaNewsIndia

കേരളത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രധാനമന്ത്രി; 6000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമാകും

കേരളത്തിന്‍റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പദ്ധതികൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വി മുരളീധരൻ. കേരളത്തിന്‍റെ വികസനത്തിന് കരുത്ത് പകരുന്ന വിവിധ വൈദ്യുത, ഊർജ്ജ പദ്ധതികളും നഗര വികസന പദ്ധതികളും പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് വഴി നാടിന് സമർപ്പിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കുറിപ്പ് ഇങ്ങനെ:

കേരളത്തിന്‍റെ വികസനത്തിന് കരുത്ത് പകരുന്ന വിവിധ വൈദ്യുത, ഊർജ്ജ പദ്ധതികളും നഗര വികസന പദ്ധതികളും പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് വഴി നാടിന് സമർപ്പിക്കുന്നു. തമിഴ്നാട്ടിലെ പുഗലൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള ഹൈവോൾട്ടേജ് ഡയറക്ട് കറന്‍റ് ലൈൻ ആണ് ഇതിൽ പ്രധാനപ്പെട്ടത്. 320 കെ.വി ശേഷിയോടെ വോൾട്ടേജ് സോഴ്സ് കൺവെർട്ടർ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ എച്.വി.ഡി.സി പദ്ധതിയാണിത്. 5070 കോടിയുടെ പദ്ധതിയിലൂടെ കേരളത്തിലെ വൈദ്യുതി ക്ഷാമവും പ്രസരണ നഷ്ടവും പരിഹരിക്കാൻ കഴിയും.

അതുപോലെ ദേശീയ സോളാർ എനർജി മിഷന് കീഴിലുള്ള കാസർകോട് സോളാർ പാർക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കാസർകോട് ജില്ലയിലെ പൈവളിഗെ, മീഞ്ച, ചിപ്പാർ എന്നിവിടങ്ങളിലായി 250 ൽ അധികം ഏക്കറിലാണ് സോളാർ പാർക്ക് പദ്ധതി. 280 കോടി കേന്ദ്ര സഹായത്താൽ ആണ് പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

Also Read:നിയമനസമരം : സെക്രട്ടറിയേറ്റിന് മുന്നിൽ മീൻവില്പനനടത്തിയും ഉദ്യോഗാർഥികൾ

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ട് പ്രധാന പദ്ധതികളാണ് വരാൻ പോകുന്നത്. തിരുവനന്തപുരത്തെ 37 കിലോമീറ്റർ റോഡുകളെ രാജ്യാന്തര നിലവാരത്തിലുള്ള സ്മാർട്ട് റോഡുകളാക്കും. 427 കോടിയുടേതാണ് ഈ പദ്ധതി. ഒപ്പം തിരുവനന്തപുരത്ത് ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന് തറക്കല്ലിടും. 94 കോടിയുടെ വികസന പദ്ധതിയാണിത്. അമൃത് പദ്ധതിക്ക് കീഴിലുള്ള അരുവിക്കരയിലെ ജലശുദ്ധീകരണ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. 75 എം.എൽ.ഡി ശേഷിയുള്ള പ്ലാന്‍റ് പ്രവർത്തന സജ്ജമാകുന്നതോടെ തിരുവനന്തപുരത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ആകും. കേരളത്തിന്‍റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പദ്ധതികൾ അനുവദിച്ച പ്രധാനമന്ത്രിക്കു നന്ദി…

https://www.facebook.com/VMBJP/posts/3698590800236922

shortlink

Related Articles

Post Your Comments

Related Articles


Back to top button