COVID 19Latest NewsNewsInternational

കോവിഡ് വാക്‌സിനൊപ്പം മദ്യം സൗജന്യമായി നൽകി ഒരു രാജ്യം

ടെൽ അവിവ് : കോവിഡ് വാക്‌സിനൊപ്പം മദ്യം സൗജന്യമായി നൽകി ഇസ്രായേൽ. കൂടുതൽ ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ടെൽ അവീവ് മുൻസിപ്പാലിറ്റിയും ജെനിയ ഗ്യാസ്‌ട്രോ പബ്ബുമായി ചേർന്നാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അതിനുശേഷം വാക്‌സിനെടുക്കുന്നവരുടെ വലിയ തിരക്കായിരുന്നു ഇസ്രായേലിലെന്നായിരുന്നു റിപ്പോർട്ട്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

എല്ലാ രാജ്യങ്ങളിലും വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾ എതിർപ്പ് കാണിക്കുന്നുണ്ട്. എന്നാൽ കൊറോണയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വാക്‌സിൻ സ്വീകരിച്ച രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രായേൽ. 90 ശതമാനം ജനസംഖ്യയിൽ 43 ശതമാനത്തോളം കുത്തിവയ്പ് സ്വീകരിച്ചു കഴിഞ്ഞു. നിരവധി വാക്‌സിൻ ക്ലിനിക്കുകളും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button