Latest NewsKeralaNews

ജെസ്‌ന മരിയയുടെ തിരോധാനം, തീവ്രവാദ സംഘടനകളുടെ പിടിയിലോ ? രഹസ്യത്തിന്റെ ചുരുളഴിച്ച് ജെസ്‌നയുടെ പിതാവ്

കേസ് സിബിഐയ്ക്ക് വിട്ടതിനു പിന്നില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍

പത്തനംതിട്ട : ജെസ്‌ന മരിയയുടെ തിരോധാനം സംബന്ധിച്ച് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്. മകളുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിയ്ക്കാന്‍
സിബിഐയ്ക്ക്‌  കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് കൊല്ലമുളയിലെ കുന്നത്ത്‌വീട്. 2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി.

Read Also : 2020 ൽ കോവിഡ് മഹാമാരി വരുമെന്ന് അള്ളാഹുവിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി

കുടുംബത്തിന്റെയാകെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും ഫലമുണ്ടാകുമെന്ന് പിതാവ് ജെയിംസ് ജോസഫ് പറയുന്നു. സിബിഐ അന്വേഷണ പ്രഖ്യാപനത്തെക്കുറിച്ച് ജെയിംസ് ജോസഫ് മനോരമയിലൂടെ മനസ് തുറക്കുകയാണ്.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി അന്വേഷണം കൈമാറിയതില്‍ സന്തോഷമുണ്ട്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐക്ക് കണ്ടെത്താന്‍
കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു വര്‍ഷമായി മകളെ കാണാതായിട്ട്. മകള്‍ എവിടെ എന്നതിനു വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസിനു സാധിച്ചില്ല. തിരോധാനം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇപ്പോള്‍ സിബിഐക്ക് കേസ് കൈമാറിയതെന്ന് ജെസ്‌നയുടെ പിതാവ് പറയുന്നു.

 

ചില തീവ്രവാദ സംഘടനകളുടെ പിടിയിലാണ് ജെസ്‌ന എന്ന് ചില അഭ്യൂഹങ്ങളെക്കുറിച്ച് കേട്ടിരുന്നോ? എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, അതേക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാന്‍ ഒന്നും ഞങ്ങളുടെ പക്കലില്ല. അന്വേഷണത്തിന്
സിബിഐ വരുന്നതില്‍ പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു ജെസ്‌ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേയ്‌ക്കെന്നു പറഞ്ഞു പോയ ജെസ്‌നയെ പിന്നീട് കണ്ടിട്ടില്ല. മകള്‍ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടര്‍ന്ന് സഹപാഠിയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തില്‍ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബര്‍ വിദഗ്ദ്ധരുടെ
സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്‌ന പോയതായി സിസി ടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.

ജെസ്നയെന്നു കരുതുന്ന പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇന്നും അറിയില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടി. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

2020 മേയില്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി ജെസ്‌നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങള്‍ കിട്ടിയെന്ന സൂചന പുറത്തുവിട്ടതോടെ വിഷയം വീണ്ടും വഴിത്തിരിവിലെത്തുകയായിരുന്നു. വാര്‍ത്തയ്ക്കു പിന്നാലെ അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍, ജെസ്‌നയുടെ വെച്ചൂച്ചിറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതും ഊഹോപോഹങ്ങള്‍ക്ക് വഴിവെച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button