CinemaLatest NewsNewsBollywoodEntertainment

കിംഗ് ഖാനും മസിൽ ഖാനും ഒന്നിക്കുന്ന ‘പത്താൻ’: പുതിയ റിപോർട്ടുകൾ

ബോളിവുഡ് കിംഗ് ഷാരുഖ് ഖാനും മസിൽമാൻ സൽമാൻ ഖാനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പത്താന്റെ ക്ളൈമാക്സ് ചിത്രീകരണം ബുർജ് ഖലീഫയിൽ നടക്കുന്നു. സൽമാൻഖാൻ അതിഥിവേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ‘കരൺ അർജുൻ’ മുതൽ ‘സീറോ’ വരെ എട്ട് ചിത്രത്തിലാണ് ഇതുവരെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം ബുർജ് ഖലീഫയിൽ നടക്കുന്നത്.

ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ എബ്രഹാം, ദീപിക പദുകോൺ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഷാരൂഖ് ഖാന്റെ സമീപകാല ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ പരാജയാമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button