Latest NewsIndiaNews

ഭാര്യയെ ഡോക്ടര്‍ കറിക്കത്തി കൊണ്ട് കഴുത്തറുത്തു ; മരണം ഉറപ്പാക്കാന്‍ പല തവണ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി

സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ കീര്‍ത്തനയെ മൂന്ന് വര്‍ഷം മുന്‍പാണ് ഡോക്ടര്‍ വിവാഹം കഴിച്ചത്

ചെന്നൈ : ഭാര്യയെ ഡോക്ടര്‍ കറിക്കത്തി കൊണ്ട് കഴുത്തറുത്തു കൊന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുല്‍ കുമാര്‍ ഭാര്യ കീര്‍ത്തനയെ കൊലപ്പെടുത്തിയത്. ചെന്നൈ ഡിണ്ടി വനം സ്വദേശി ഡോക്ടര്‍ ഗോകുല്‍ കുമാര്‍ ഭാര്യയെ കറിക്കത്തി കൊണ്ടു കഴുത്തറുത്തതിന് ശേഷം ദേഹത്തിലൂടെ കാര്‍ ഓടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ കീര്‍ത്തനയെ മൂന്ന് വര്‍ഷം മുന്‍പാണ് ഡോക്ടര്‍ വിവാഹം കഴിച്ചത്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ഡോക്ടര്‍ ജോലിക്ക് പോകാതായി. ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് കീര്‍ത്തനയും ഗോകുലും കീര്‍ത്തനയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും സ്ഥിരം വഴക്ക് തന്നെയായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു.

തുടര്‍ന്ന് അടുക്കളയിലേക്കു പോയ ഗോകുല്‍ കറിക്കത്തിയുമായി എത്തി കീര്‍ത്തനയെ ആക്രമിച്ചു. ആക്രമണത്തില്‍ കീര്‍ത്തനയുടെ കഴുത്തു വെട്ടേറ്റു തൂങ്ങി. ബഹളം കേട്ടു ഓടിയെത്തിയ കീര്‍ത്തനയുടെ മാതാപിതാക്കളെയും ഇയാള്‍ ആക്രമിച്ചു. അരിശം തീരാതിരുന്ന ഗോകുല്‍ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചു കീത്തനയെ വീടിനു പുറത്ത് എത്തിച്ചു. തുടര്‍ന്ന് കാര്‍ എടുത്തു കൊണ്ടു വന്നു പല തവണ കീര്‍ത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി. തുടര്‍ന്ന് കാറുമായി രക്ഷപെട്ടു. അയല്‍ക്കാര്‍ വിവരം നല്‍കിയതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് കീര്‍ത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button