Latest NewsNewsIndiaCrime

അമ്മായി അമ്മയെ കൊലപ്പെടുത്തിയ, ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ

മുംബൈ: അമ്മായി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച മരുമകള്‍ ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് 32കാരിയ യോഗിത എന്ന യുവതി ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം ടോയിലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നത്.

രണ്ടുവര്‍ഷം മുന്‍പ് യോഗിതയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അമ്മായി അമ്മയും യോഗിതയും തമ്മില്‍ വഴക്കുകൂടുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചിരിക്കുന്നത്. ഇരുമ്പുവടികൊണ്ടുള്ള യോഗിതയുടെ അടിയേറ്റ് അമ്മായി അമ്മ തല്‍ക്ഷണം മരിക്കുകയുണ്ടായി. യോഗിതയുടെ രണ്ട് കുട്ടികളുടെയും ഭര്‍ത്താവിന്റെ അച്ഛന്റെയും മുന്നില്‍വെച്ചാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.

വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍വീട്ടിലെത്തിയ യോഗിത ടോയിലറ്റില്‍ കയറി വാതിലടച്ചു. പിന്നാലെ ടോയിലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഉണ്ടായത്. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴേക്കും യോഗിത അവശനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

Related Articles

Post Your Comments


Back to top button