Latest NewsNewsIndiaCrime

പോലീസ് ചമഞ്ഞെത്തി ഹോട്ടലിൽ നിന്ന് തട്ടിയത് 12 കോടി; പ്രതികൾ പിടിയിൽ

മുംബൈ: മുംബൈയിലെ ഒരു ഹോട്ടലിൽ വ്യാജ പോലീസ് ചമഞ്ഞെത്തി 12 കോടി രൂപ കവര്‍ന്ന സംഭവത്തിൽ എട്ട്‌ പേർ അറസ്റ്റിൽ ആയിരിക്കുന്നു. ബുധനാഴ്‌ച്ചയാണ്‌ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ്‌ റെയ്‌ഡ്‌ എന്ന വ്യാജേന എത്തിയ സംഘം‌ 12 കോടി രൂപ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു ഉണ്ടായത്. തുടർന്ന്‌ ‌ നടത്തിയ അന്വേഷണത്തിലാണ്‌ ‌തട്ടിപ്പിന്റെ ചുരുളഴിയുന്നത്. സിസിടിവി ദൃശ്യങ്ങൾ ‌കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സമീപവാസികൾ ആണ് കവർച്ചയ്ക്ക് പിന്നിൽ എന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

 

Related Articles

Post Your Comments


Back to top button