Latest NewsArticleNewsWriters' Corner

ഇ. ശ്രീധരന്റെ പ്രായത്തെ പരിഹസിക്കുന്നവർ മറന്നുപോകുന്നതും, തിരിച്ചറിയയാത്തതും

എന്നാൽ, രാജ്യം മുഴുവനും ഏറ്റെടുത്ത മുഴുവൻ പദ്ധതികളും നിർദിഷ്ട സമയത്തിനുള്ളിൽ, നിശ്ചയിച്ചതിലും കുറഞ്ഞ തുകയ്ക്ക് കൃത്യതയോടെ ചെയ്ത് തീർത്ത കർമ്മയോഗിയാണ് ഇ. ശ്രീധരൻ എന്ന മെട്രോമാൻ.

നാലര വർഷം കൊണ്ട് ഖജനാവിലെ കോടികൾ ചിലവഴിച്ച് സമർപ്പിക്കപ്പെട്ട പതിനൊന്ന് റിപ്പോർട്ടുകൾ, ഉടൻതന്നെ പൂർത്തിയാക്കി സമർപ്പിക്കുന്ന രണ്ട് റിപ്പോർട്ടുകൾ. ഇതിൽ ഒന്നിന്റെ അടിസ്ഥാനത്തിൽ പോലും സർക്കാർ നടപടിയില്ല. ഫലം ശൂന്യം. നാലര വർഷം കഴിഞ്ഞപ്പോൾ അധ്യക്ഷ സ്ഥാനം കയ്യൊഴിഞ്ഞ് നേതാവ് വീടുപറ്റി.

പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്നും ചെലവായ കോടികൾ എന്തിന് വേണ്ടി? പറഞ്ഞു വന്നത് 98 കഴിഞ്ഞ വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവി നൽകി ‘ഇരുത്താൻ’ വേണ്ടി മാത്രം പിണറായി സർക്കാർ ചെലവഴിച്ച കോടികളെക്കുറിച്ചാണ്.

എന്നാൽ, രാജ്യം മുഴുവനും ഏറ്റെടുത്ത മുഴുവൻ പദ്ധതികളും നിർദിഷ്ട സമയത്തിനുള്ളിൽ, നിശ്ചയിച്ചതിലും കുറഞ്ഞ തുകയ്ക്ക് കൃത്യതയോടെ ചെയ്ത് തീർത്ത കർമ്മയോഗിയാണ് ഇ. ശ്രീധരൻ എന്ന മെട്രോമാൻ. ഓരോ പദ്ധതിയുടെയും ബാക്കി തുക ജനോപകാരപ്രദമായ മറ്റു പദ്ധതികൾക്കായി വിനിയോഗിക്കാനും അദ്ദേഹത്തിനായി. അദ്ദേഹത്തിന് പ്രായം 88.

100 ദിവസത്തിലേറെയായി ജയിലില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തളളി

രണ്ടും വിലയിരുത്തേണ്ടത് ജനങ്ങളാണ്. ഒരാൾ തന്റെ കർമ്മപഥത്തിൽ എത്രകാലം നിലനിൽക്കണം എന്ന് തീരുമാനിക്കുന്നത് അയാളുടെ യോഗ്യതയെ അടിസ്ഥാനമാക്കിയാകണം. പ്രായത്തെയോ മറ്റ് ഭൗതിക സഹചര്യങ്ങളെയോ കണക്കിലാക്കിയാകരുത്.

രാഷ്ട്രീയം എന്നത് രാജ്യത്തെ സംബന്ധിക്കുന്നതും, പൊതുജനത്തിന് വേണ്ടിയുള്ളതും ആകുമ്പോൾ, രാഷ്ട്രത്തെ കുറിച്ചു ചിന്തിക്കുന്ന ആർക്കും ഏത് പ്രായത്തിലും രാഷ്ട്രീയത്തിലേക്ക് കടന്നുവരാം. ഇ. ശ്രീധരന് എതിരേയുള്ള ആരോപണം അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ചാണ്. വർഷങ്ങളായി അദ്ദേഹം നിർമ്മിച്ച പദ്ധതികളിൽ ഒന്നുപോലും ഒരു തരത്തിലുമുള്ള ആരോപണം ഉണ്ടായിട്ടുമില്ല, അതിന് ഇടവന്നിട്ടുമില്ല.

ദേശീയതയെ എതിർക്കുക, എതിർക്കുന്നവരെ അനുകൂലിക്കുക, അതിലൂടെ അവരുടെ പ്രീതിക്കുപാത്രമായി ബുദ്ധിജീവിയായി ലൈം ലൈറ്റിൽ തുടരുക. കാലങ്ങളായി ചില നടന്മാരും, എഴുത്തുകാരും, സാമൂഹിക പ്രവർത്തകരും തുടർന്നുവരുന്ന രീതിയാണ് ഇത്.

ഇ. ശ്രീധരനെക്കുറിച്ചുള്ള നടൻ സിദ്ധാർത്ഥിന്റെ പരിഹാസ വാക്കുകളിലേക്ക്.

‘ഇ. ശ്രീധരന്‍ സാറിൻ്റെ വലിയ ആരാധകനാണ് ഞാൻ. സാങ്കേതിക വിദഗ്ധന്‍ എന്ന നിലക്ക് അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനങ്ങൾ എണ്ണമറ്റതാണ്. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതും, കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്നു എന്നതും ആവേശമുണര്‍ത്തുന്നു. കുറച്ച്‌ നേരത്തെ ആയിപ്പോയോ എന്നത് മാത്രമാണ് എനിക്കാകെയുള്ള ആശങ്ക. അദ്ദേഹത്തിന് ഒരു പത്തു പതിനഞ്ചു വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു. ഇപ്പോ 88 വയസ്സ് ആയിട്ടല്ലേയുള്ളൂ’

രാജ്യസഭ തെരഞ്ഞെടുപ്പ് : തകർപ്പൻ വിജയവുമായി ബിജെപി

ഇവിടെ ഇ. ശ്രീധരന്റെ പ്രായത്തോടല്ല മറിച്ച്, ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം കൈക്കൊണ്ട രാഷ്ട്രീയ നിലപാടിനോടാണ് എതിർപ്പ് എന്നത് വ്യക്തമാണ്. എന്നാൽ ഒരാളുടെ പ്രായത്തെയും, രൂപത്തെയും, നിറത്തേയും ഒക്കെ കളിയാക്കി സംസാരിക്കുന്നത് വ്യക്തിഹത്യ ആണെന്ന് എന്തുകൊണ്ടാണ് ഇവർക്ക് മനസ്സിലാകാതെ പോകുന്നത്.

മുൻ യു.എൻ നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും ലോക്സഭാ എം.പി.യുമായ ശശി തരൂർ
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

‘അന്‍പത്തിമൂന്നാം വയസില്‍ രാഷ്ടീയത്തിലേക്ക് ഞാന്‍ കടന്ന്‌ വന്നപ്പോള്‍ വളരെ താമസിച്ചു പോയതായാണ് കരുതിയത്, ഇതിന് യോഗ്യനാണോയെന്ന് ഭയപ്പെട്ടിരുന്നു. അങ്ങനെയുളളപ്പോള്‍ 88ാം വയസില്‍ രാഷ്ടീയത്തിലേക്ക് കടന്ന് വന്നയാളെപ്പറ്റി താന്‍ എന്ത് പറയാനാണ്. ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കൊണ്ട് ബി.ജെ.പിയ്ക്ക് നേട്ടങ്ങളൊന്നുമുണ്ടാകില്ല’.

ഇവിടെയും തരൂരിന്റെ ലക്ഷ്യം ബി. ജെ.പിക്ക് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാകരുത് എന്നാണ്. വൈകിയാണ് രാഷ്‌ട്രീയത്തിൽ എത്തിയത് എന്ന് തുറന്നുപറയുന്ന അദ്ദേഹം വർഷങ്ങൾ പിന്നിട്ടിട്ടും ലോക്സഭാംഗമായി തുടരുകയാണ് എന്നത് വിരോധാഭാസമാണ്.

ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിച്ച് സ്മൃതി ഇറാനി

രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് പ്രായം നിർണ്ണയിക്കുന്നതിന്റെ മാനദണ്ഡങ്ങൾ എന്താണെന്നോ, ആ പതിവ് എന്ന് മുതലാണ് തുടങ്ങിയതെന്നോ ആരും ചോദിക്കരുത്. പാരമ്പര്യ സ്വത്തായി എം.എൽ.എ, എം.പി സ്‌ഥാനങ്ങൾ കൈമാറ്റം ചെയ്യുന്നതാണ് ഇവിടുത്തെ വ്യവസ്ഥിതി. മക്കൾക്കും, മരുമക്കൾക്കും, രാഷ്ട്രീയ കുപ്പായവും തുന്നിവെച്ച്, വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനവും നൽകുന്നതാണ് ഇവിടുത്തെ രാഷ്ട്രീയ പ്രവർത്തനം. പദ്ധതികൾ നടപ്പാക്കാൻ കോണ്ട്രാക്ടുകൾ നൽകി കോടികൾ കമ്മീഷൻ പറ്റി, കീശ വീർപ്പിക്കുന്ന സ്ഥിരം നിയമനമാണ് ഇത്തരക്കാരുടെ പൊതു പ്രവർത്തനം. അത്തരക്കാരല്ലാത്തവരെ ജനസേവകരായി സങ്കൽപ്പിക്കാൻ പോലും ഇക്കൂട്ടർക്ക് പറ്റില്ല.

ജനനം മുതൽ രാഷ്ട്രീയ മേലങ്കി ധരിച്ചവർക്ക് മാത്രമേ രാഷ്ട്രീയ പ്രവർത്തനം പാടുള്ളൂ എന്നാണ് ഇത്തരക്കാരുടെ ധാരണ. മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുന്ന യുവത്വത്തിന് അത് നടപ്പിലാക്കുവാൻ, ദീർഘദർശനവും, അനുഭവ പരിചയവും വേണം. ഈ ലോകത്ത് നാം കാണുന്ന എല്ലാ കാര്യങ്ങൾക്ക് പിന്നിലും അതാത് രംഗത്തെ അനുഭവ സമ്പന്നരുടെ കരങ്ങളാണ് ഉള്ളത്. രാജ്യം കണ്ട പ്രതിഭാധനനായ മനുഷ്യനെ പ്രായത്തിന്റെ പേരിൽ അവഹേളിക്കുന്നതിലൂടെ ചെറുതാകുന്നത് അത് ചെയ്യുന്നവർ തന്നെയാണ്.

Related Articles

Post Your Comments


Back to top button