Latest NewsIndiaNews

രാജ്യസഭ തെരഞ്ഞെടുപ്പ് : തകർപ്പൻ വിജയവുമായി ബിജെപി

അഹമ്മദാബാദ് : ഗുജറാത്തിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിജെപി. ദിനേശ്ചന്ദ്ര  ജമാൽഭായ് അനൻവദിയ, രാംഭായ് ഹരിജിഭായ് മൊകാരിയ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

Read Also : രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടർ റാലി കേരളത്തെ ഉഴുതുമറിച്ചെന്ന് കോൺഗ്രസ്

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, ബിജെപിയുടെ അഭയ് ഗണപത്‌റായ് ഭരദ്വാജ് എന്നിവരുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിജയ സാധ്യത കുറവാണെന്നതിനാലാണ് സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസ് തയാറാകാതിരുന്നത്. നാമനിർദ്ദേശം പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് ബിജെപി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിച്ചത്. രണ്ട് ഡമ്മി സ്ഥാനാർത്ഥികൾ പിന്മാറുകയും ചെയ്തിരുന്നു.

രാജ്‌കോട്ടിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന ബിജെപിയുടെ അഭയ് ഭരദ്വാജ് കൊറോണ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കോൺഗ്രസ് എംപിയായിരുന്ന അഹമ്മദ് പട്ടേൽ ഗുജറാത്തിൽ നിന്നും അഞ്ച് തവണ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ സീറ്റിലേയ്ക്ക് പോലും ഒരാളെ മത്സരിപ്പിക്കാതിരുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button