KeralaLatest NewsNews

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: നാദാപുരത്ത് ടിപ്പര്‍ ലോറി ഇടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം. നാദാപുരം വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെ മകന്‍ ഷിഹാബാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് ഒന്നരയോടെ വീടിന് സമീപത്ത് കുട്ടി സൈക്കിളില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. കുട്ടിയെ വളരെ വേഗം നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button