COVID 19KeralaLatest NewsNewsIndia

രാജ്യത്ത് കോവിഡ് കേസുകളിൽ കേരളം മുന്നിൽ തന്നെ ; ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. ഇതിൽ 6,971 പേർ മഹാരാഷ്ട്രയിലും 4,070 പേർ കേരളത്തിലുമാണ്.

Read Also : രാജ്യസഭ തെരഞ്ഞെടുപ്പ് : തകർപ്പൻ വിജയവുമായി ബിജെപി 

കഴിഞ്ഞ 24 മണിക്കൂറിനിടെ 83 മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതിൽ 78.31 ശതമാനം മരണങ്ങളും 5 സംസ്ഥാനങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ 35 പേരും കേരളത്തിൽ 15 പേരും മരിച്ചു. പഞ്ചാബിൽ 6 പേരും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും 5 പേർ വീതവും രോഗം ബാധിച്ചു മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,20,216 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 21.15 കോടി(21,15,51,746) കവിഞ്ഞു. 1,220 സർക്കാർ ലബോറട്ടറികളും 1,173 സ്വകാര്യ ലബോറട്ടറികളും ഉൾപ്പെടെ 2,393 പരിശോധന ലബോറട്ടറികളാണ് രാജ്യത്തുള്ളത്.

രാവിലെ 8 മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം 2,32,317 സെഷനുകളിലായി 1,11,16,854 ഗുണഭോക്താക്കൾ വാക്‌സിൻ സ്വീകരിച്ചു. 63,97,849 ആരോഗ്യപ്രവർത്തകർ ആദ്യ ഡോസും 9,67,852 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു. 37,51,153 മുന്നണിപ്പോരാളികൾ ഒന്നാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button