KeralaLatest NewsNews

ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് ; കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗിയെന്നും എം.എം മണി

ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറയാന്‍ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളത്

കട്ടപ്പന : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. രാജ്യത്തെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയും വങ്കനുമാണ് ആദിത്യനാഥെന്നാണ് മണി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എം.എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറയാന്‍ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളത്. കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഇന്നലെ കാസര്‍ഗോഡ് നിന്നും ഫ്‌ളാഗ് ഓഫ് ചെയ്തത് യോഗി ആദിത്യനാഥാണ്. ഉദ്ഘാടന പ്രസംഗത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും യുഡിഎഫിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് യോഗി നടത്തിയത്. ദേശസുരക്ഷയ്ക്കായി കേരളം ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്തില്ലെന്നും അവര്‍ കേരളത്തില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുകയാണെന്നും യോഗി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button