Latest NewsNewsIndia

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം എന്നുണ്ടാകും, സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ആകാംക്ഷയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: കേരളം അടക്കം നാല് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാം , ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് കേരളത്തിന് ഒപ്പം തിരഞ്ഞെടുപ്പ് നടക്കുക.

Read Also : യൂസുഫ് പടനിലത്തിന്റെ മാരകമായ പേസ് ബൗളിംഗില്‍ യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ക്ലീന്‍ ബൗള്‍ഡ്! പരിഹാസവുമായി ജലീല്‍

ആസാമില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ്‌  പ്രധാനമന്ത്രി ഈ സൂചന നല്‍കിയത്. കഴിഞ്ഞ തവണ മാര്‍ച്ച് നാലിനായിരുന്നു തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. ഇത്തവണയും മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കുമെന്നാണ് എന്റെ വിശ്വാസം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയാണല്ലോ എന്നും മോദി പറഞ്ഞു.

മാര്‍ച്ച് ഏഴിനാണ് തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക എന്നാണ്‌
കണക്കുകൂട്ടല്‍. അതിന് മുമ്പ് ആസാമിലും, ബംഗാളിലും, തമിഴ്നാട്ടിലും, കേരളത്തിലും പുതുച്ചേരിയിലും കഴിയുന്നിടത്തോളം എത്താനായിരിക്കും തന്റെ പരിശ്രമമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി അവസാനവാരം അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫെബ്രുവരി 27ന് കേരളത്തില്‍ വീണ്ടും പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഏപ്രില്‍-മെയ് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കമ്മീഷന്‍ പ്രതിനിധികള്‍ നേരിട്ടെത്തി സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button