KeralaLatest NewsNews

യൂസുഫ് പടനിലത്തിന്റെ മാരകമായ പേസ് ബൗളിംഗില്‍ യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ക്ലീന്‍ ബൗള്‍ഡ്! പരിഹാസവുമായി ജലീല്‍

കള്ളന് കഞ്ഞിവെച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാര്‍ത്ഥ കള്ളന്‍ ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്.

തിരുവനന്തപുരം: കത്വ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ രാജിവച്ച സംഭവത്തിൽ പരിഹാസവുമായി മന്ത്രി കെ.ടി.ജലീല്‍. കള്ളന് കഞ്ഞിവച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ യഥാര്‍ത്ഥ കള്ളന്‍ ഇപ്പോഴും കപ്പലില്‍ തന്നെയുണ്ടെന്ന് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

യൂസുഫ് പടനിലത്തിന്‍്റെ മാരകമായ പേസ് ബൗളിങ്ങില്‍ യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ക്ലീന്‍ ബൗള്‍ഡ്! തട്ടിയും മുട്ടിയും ക്രീസിലുള്ള സംസ്ഥാന നേതാവിന്‍്റെ വിക്കറ്റിന് കാതോര്‍ത്ത് യൂത്ത്ലീഗിലെ സംശുദ്ധവാദികള്‍!!

read also:സർക്കാരിന്റെ ആഗോള നിക്ഷേപക സംഗമ പദ്ധതി സമ്പൂർണ പരാജയം ; ഉൽഘാടനത്തിന് മാത്രം ചെലവഴിച്ചത് മൂന്ന് കോടി രൂപ

കള്ളന് കഞ്ഞിവെച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാര്‍ത്ഥ കള്ളന്‍ ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്. കത്വയിലെ പാവം നാടോടി ബാലികയുടെ കണ്ണീരില്‍ കത്തിച്ചാമ്ബലാകും എല്ലാ ഫണ്ട് മുക്കികളും. ഒരു രാജികൊണ്ട് തീരുന്നതല്ല പ്രശ്നം. പിരിച്ചതിന്‍െറയും കൊടുത്തതിന്‍്റെയും വകമാറ്റിയതിന്‍്റെയും മുക്കിയതിന്‍്റെയും കണക്ക് നാട്ടുകാരോട് പറഞ്ഞേ മതിയാകൂ. പിന്നാലെയുണ്ട് അന്വേഷണ ഏജന്‍സികള്‍. എല്ലാ നുണകളുടെ ചീട്ടുകൊട്ടാരവും തകര്‍ന്ന് നിലംപരിശാകുന്ന ദിനം വിദൂരമല്ല. ക്ഷമയോടെ കാത്തിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button