KeralaLatest NewsNews

എന്‍.ഡി.എ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചൊവ്വാഴ്ച, ചടങ്ങില്‍ കേന്ദ്രനേതാക്കള്‍

എന്‍.ഡി.എ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിയ്ക്കുന്നു. തിരുവനന്തപുരം തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ 10.30 നും 11 നും ഇടയില്‍ കേന്ദ്ര മന്ത്രി ശ്രീ. പ്രള്‍ഹാദ് ജോഷിയാണ് നിര്‍വ്വഹിയ്ക്കുന്നത്. ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, കര്‍ണാടക ഉപ മുഖ്യമന്ത്രി ഡോ.അശ്വത് നാരായണ്‍, സംസ്ഥാന പ്രഭാരിമാരായ സി.പി.രാധാകൃഷ്ണന്‍, വി.സുനില്‍കുമാര്‍, സംസ്ഥാന എന്‍.ഡി.എ.നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. തൈക്കാട് ഇലങ്കംനഗര്‍ റോഡിലാണ് ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്‌

Related Articles

Post Your Comments


Back to top button