KeralaLatest NewsNews

കണ്ണൂരിൽ പ്രവേശിക്കരുത് : ഹൈക്കോടതി

കതിരൂർ മനോജ് വധക്കേസിൽ 15 പേർക്ക് ജാമ്യമനുവദിച്ചു

കൊച്ചി : കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികളോട് കണ്ണൂരിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ പോയിക്കൊള്ളാൻ ഹൈക്കോടതി ഉത്തരവ്. ഇതടക്കമുള്ള കർശന വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. യു.എ.പി.എ കേസിൽ അഞ്ചുവർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ് പ്രതികൾ.

Read Also : സ്ഥാനാര്‍ത്ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുത് ; കോണ്‍ഗ്രസിന് നിര്‍ദ്ദേശവുമായി ആര്‍ച്ച് ബിഷപ്പ്

2014 സെപ്തംബർ ഒന്നിനാണ് ആർ.എസ്.എസ് ഭാരവാഹിയായ കതിരൂർ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്‌ടോബർ-28ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ളവർ കേസിൽ പ്രതികളാണ്. 2017 ഓഗസ്ത് 29-ന് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണ് പി. ജയരാജനേയും മറ്റും ഗൂഢാലോചനാക്കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താൻ സി.ബി.ഐക്ക് അനുമതി നല്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പി. ജയരാജൻ അടക്കമുള്ള പ്രതികൾ നല്കിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
കണ്ണൂരിൽ നിരന്തരമുണ്ടായിരുന്ന സി.പി.എം- ആർ.എസ്.എസ് സംഘർഷത്തിന് പിന്നാലെയായിരുന്നു ആർ.എസ്.എസ് ഭാരവാഹിയായ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button