KeralaLatest News

പറ്റിച്ചത് ആദിവാസി കുഞ്ഞുങ്ങളെ,ശബരിമലയിൽ കയറാനായി നെട്ടോട്ടമോടിയ ബിന്ദു തങ്കം കല്യാണി സാമ്പത്തിക തട്ടിപ്പ് നടത്തി!

'രഹനാ ഫാത്തിമയുടെ പാർട്ണർ മനോജ് ശ്രീധർ ന്റെ അക്കൗണ്ടിലേക്കാണ് ഞാൻ അൻപതിനായിരം രൂപ അയച്ചു കൊടുത്തത്'

ശബരിമല ആചാര ലംഘനം നടത്താനായി നെട്ടോട്ടമോടിയ ബിന്ദു തങ്കം കല്യാണിക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യുവതി രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ യുവതി ചാറ്റുകൾ പുറത്തു വിട്ട് സാമ്പത്തിക കുറ്റം ആരോപിച്ചത്.

രഹനാ ഫാത്തിമയുടെ ഭർത്താവ് മനോജിന് കാശയച്ചു കൊടുക്കുകയും ഇത് ബിന്ദു തങ്കം കല്യാണി കൈപ്പറ്റുകയും ചെയ്തതായി യുവതി പറയുന്നു. ചാരിറ്റി ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പിലാണ് യുവതിയുടെ പോസ്റ്റ്. അവരുടെ പോസ്റ്റ് ഇങ്ങനെ,

“ബിന്ദു തങ്കം കല്യാണിയുടെ ഫേസ് ബുക്ക് പ്രൊഫൈൽ ലിങ്കും താഴെ ചേർക്കുന്നു… ഇനി ആരും ഇവരുടെ തട്ടിപ്പിൽ വീഴാതിരിക്കട്ടെ…

എന്റെ പേര് രിഷ. സി.പി. ഞാൻ കാനഡയിൽ ആണ് താമസിയ്ക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി അമ്മമാർക്ക് വേണ്ടി ഇപ്പോഴും നല്ലരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു കുടനിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങി വച്ച ഒരു സംഘടനയുടെ ഡയറക്ടർ ബോർഡ് മെമ്പേഴ്സിൽ ഒരാൾ ആണ് ഞാൻ. അട്ടപ്പാടിയിലെ ഒരുപാട് അമ്മമാർക്ക് ആശ്വാസമായി ഇപ്പോഴും നല്ല രീതിയിൽ ആ യൂണിറ്റ് പ്രവർത്തിയ്ക്കുന്നുണ്ട്.
ഇപ്പോഴും നല്ല രീതിയിൽ പല പ്രവർത്തനങ്ങളും ഞങ്ങളുടെ സംഘടന നടത്തുന്നുണ്ട്.

അട്ടപ്പാടിയിൽ ഉള്ള കുട്ടികളുടെ കൂടെ നിൽക്കുന്ന ബിന്ദുവിന്റെ ഫോട്ടോ കണ്ടിട്ടാണ് , അട്ടപ്പാടിയിലെ അമ്മമാർക്കും കുട്ടികൾക്കും സഹായമാകുമല്ലോ എന്ന ചിന്തയിൽ അവിടുന്ന് കുറച്ചു കുടകൾ ഞാൻ പേർസണൽ ആയി വാങ്ങി അവിടെയുള്ള കുട്ടികൾക്ക് കൊടുക്കാം എന്ന ഉദ്ദേശവുമായി കുറച്ചു കുട്ടികളുടെ ലിസ്റ്റ് തരാമോ എന്ന ആവശ്യവുമായി ഞാൻ ബിന്ദു തങ്കം കല്യാണിയെ സമീപിച്ചത്.

ഫേസ്ബുക്ക് മെസഞ്ചർ വഴി പരിചയപ്പെട്ട സമയം എന്നെ വഞ്ചിക്കുക എന്ന മുൻ‌കൂർ ഉദ്ദേശത്തോടു കൂടി ബിന്ദു വളരെ പ്ലാൻഡ് ആയി ആ സമയം അവർ അട്ടപ്പാടിയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് എന്നോടു കള്ളം പറഞ്ഞു . ആ സമയം, 2018 MAY 31, അവർ കോഴിക്കോട് ഒരു സ്കൂളിൽ ആണ് ജോലി ചെയ്തിരുന്നത്.
കുട്ടികൾക്ക് ഉള്ള കുട വാങ്ങി അവിടെ എത്തിയ്ക്കാം എന്ന് പറഞ്ഞ എന്നോട് , ആ സമയം അവർ കാക്കനാട് ഉള്ള അവരും സുഹൃത്തുക്കളുമായി ആൾക്കാരുടെ കയ്യിൽ നിന്ന് പൈസ പിരിച്ചു നടത്തുന്ന ക്യാമ്പിൽ ആണെന്നും,അവിടെ കുട്ടികൾ വളരെ ബുദ്ധിമുട്ടിൽ ആണെന്നും ആഹാരത്തിനായി പതിനയ്യായിരം രൂപ കൊടുക്കാമോ എന്നും എന്നോട് ഇങ്ങോട്ടു ആവശ്യപ്പെട്ടു .

അവിടെയുള്ള കുട്ടികളുടെ ദയനീയ സ്ഥിതി വിവരിച്ചു ആ കുട്ടികൾക്ക് വേണ്ടി കുറച്ചു പഠനോപകാരണങ്ങൾ കൂടി വാങ്ങി കൊടുക്കാമോ എന്നും ചോദിച്ചു .ആവശ്യമുള്ള സാധനങ്ങൾ ഒരു സുഹൃത്ത് വഴി ഞാൻ അവിടെ എത്തിച്ചു കൊടുക്കാം എന്ന് പറഞ്ഞപ്പോൾ , മറ്റുള്ള ആരൊക്കെയോ ഇത് പോലെ കുട്ടികളെ സഹായിക്കാൻ ആയി സാധനങ്ങൾ വാങ്ങാൻ ബിന്ദുവിന്റെ കയ്യിൽ പണം കൊടുത്തിട്ടുണ്ടെന്നും , അത് കൊണ്ട് ഞാൻ വാങ്ങി എത്തിച്ചാൽ സാധനങ്ങൾക്കു കൂടുതൽ വില കൊടുക്കണം എന്നും, ബിന്ദു തന്നെ മറ്റുള്ളവർക്ക് വേണ്ടി സാധനങ്ങൾ വാങ്ങാൻ കോയമ്പത്തൂർ പോകുന്നുണ്ട് , എന്റെ പൈസ കൂടി ബിന്ദുവിന്റെ കയ്യിൽ കൊടുക്കാമോ എന്നും ആവശ്യപ്പെട്ടു .

കോയമ്പത്തൂർ നിന്ന് സാധങ്ങൾ വാങ്ങിയാൽ വിലകുറവ് ആയതു കൊണ്ട് കൂടുതൽ സാധങ്ങൾ വാങ്ങാൻ സാധിക്കുമെന്നും പറഞ്ഞു .കോയമ്പത്തൂർ നിന്നും സാധനങ്ങൾ വാങ്ങുന്നു എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് അവർക്കു ഞാൻ പൈസ കൊടുക്കാൻ തയ്യാറായത് .അല്ലെങ്കിൽ സാധനങ്ങൾ വാങ്ങി എത്തിയ്ക്കുക മാത്രമേ ചെയ്യുകയൊള്ളായിരുന്നു.അവിടെയും അവർ വളരെ പ്ലാൻഡ് ആയി എന്നെ കബളിപ്പിച്ചു.

അൻപതിനായിരം രൂപയുടെ എസ്റ്റിമേറ്റ് അവർ തയ്യാറാക്കി തന്നു. ചിലവാക്കിയ തുകയുടെ വ്യക്തമായ ബില്ലുകൾ എല്ലാം എനിയ്ക്കു ഉടനെ തന്നെ അയച്ചു തരാം എന്നു പറഞ്ഞു. വിസ ഡെബിറ്റ് ട്രാൻസ്ഫർ വഴി പൈസ അയച്ചു കൊടുക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്കു വിസ കാർഡ് ഇല്ല എന്നും അത് കൊണ്ട് ക്യാഷ് ബിന്ദുവിന്റെ സുഹൃത്ത് രഹന ഫാത്തിമയുടെ അക്കൗണ്ടിൽ അയക്കാൻ പറഞ്ഞു .അവരുടെ കാർഡും വിസ ഡെബിറ്റ്അ ല്ലാത്തതിനാൽ , രഹനാഫാത്തിമയുടെ പാർട്ണർ മനോജ് ശ്രീധർ ന്റെ അക്കൗണ്ടിലേക്കാണ് ഞാൻ അൻപതിനായിരം രൂപ അയച്ചു കൊടുത്തത്… BSNL ലെ ഉദ്യോഗസ്ഥ ആയ ഒരു സ്ത്രീയും കുടുംബവും ഒന്നും തട്ടിപ്പിന് കൂട്ട് നിൽക്കില്ല എന്ന വിശ്വാസത്തിൽ…..

ഞാൻ അയച്ചു കൊടുത്ത പൈസ കിട്ടി എന്ന് ബിന്ദു എന്നോട് പറഞ്ഞു. ബിന്ദുവുമായി ഞാൻ ഈ കാര്യങ്ങൾ എല്ലാം സംസാരിക്കുന്നതും പൈസ അയച്ചു കൊടുക്കുന്നതുമെല്ലാം 2018 MAY 31നു ആണ്. ഒറ്റ ദിവസത്തെ പരിചയത്തിൽ ഒരു ഗവൺമെന്റ് ടീച്ചർ എന്ന വിശ്വാസത്തിൽ ആണ് ഇതെല്ലാം ചെയ്തത്. അവർ ആയി മുന്പരിചയമോ ഫ്രണ്ട്ഷിപ്പോ എനിയ്ക്കുണ്ടായിരുന്നില്ല.കുട്ടികളെ ഹെല്പ് ചെയ്യാൻ വേണ്ടി മാത്രം ഒരു ദിവസം സംസാരിച്ചു. അന്ന് തന്നെ പൈസയും കൊടുത്തു.

ഒരാഴ്‌ച കൂടി കഴിഞ്ഞപ്പോ ബിന്ദു എടുത്ത ഒരു ലോണിന്റെ പണം തിരികെ അടയ്ക്കാൻ അവർ ബുദ്ധിമുട്ടുന്നു എന്നും ഉടൻ പണം അടച്ചില്ലെങ്കില് അവർ പ്രശ്നത്തിലാകും എന്നും പറഞ്ഞു.കുറെ കഷ്ടപ്പാടുകൾ വിവരിച്ചു.രണ്ടു ലക്ഷം രൂപ കടമായി കൊടുക്കാമോ എന്ന് ചോദിച്ചു. പ്രോമിസറി നോട്ടും ചെക്കും ഒക്കെ തരാമെന്നും പറഞ്ഞു. ഒരിയ്ക്കൽ പോലും നേരിട്ട് ഫോണിൽ പോലും സംസാരിച്ചിട്ടില്ലാത്ത , യാതൊരു വിധ പരിചയം ഇല്ലാത്ത ഒരു ആൾക്ക് എങ്ങനെ രണ്ടു ലക്ഷം രൂപ കൊടുക്കും? എങ്കിലും അവരുടെ കഷ്ടപ്പാട് പറഞ്ഞപ്പോൾ ഒരു അൻപതിനായിരം രൂപ കൂടി കൊടുക്കാമെന്നു ഞാൻ സമ്മതിച്ചു .

സാലറി കിട്ടുമ്പോൾ ഉടൻ തന്നെ ആ പണം തിരികെ തരാമെന്നും പറഞ്ഞു. പെട്ടെന്നുള്ള സങ്കടം പറച്ചിലിൽ സഹതാപം തോന്നി പണം അയച്ചു കൊടുതെങ്കിലും ,ഒരു പരിചയവും ഇല്ലാത്ത എന്നോട് പണം ആവശ്യപ്പെട്ടതിൽ എന്തോ ഒരു പന്തികേട് തോന്നി
അവരോടു ഞാൻ കുട്ടികൾക്ക് വേണ്ടി അയച്ചു കൊടുത്ത പണം ചിലവാക്കിയതിന്റെ ബില്ലുകൾ ആവശ്യപ്പെട്ടു .എല്ലാത്തിന്റെയും വ്യക്തമായ ബില്ലുകൾ നൽകാം എന്ന് പറഞ്ഞു പണം വാങ്ങിയ അവർ ഒരു ലക്ഷം രൂപ കിട്ടി കഴിഞ്ഞ ശേഷം എന്റെ മെസ്സേജുകൾക്കു മറുപടി നൽകാതെ ആയി. അവർ ജോലി ചെയ്യുന്ന സ്ഥലത്തു എന്റെ സുഹൃത്ത് നേരിട്ട് ചെന്ന് ബില്ലുകൾ വാങ്ങും എന്ന് പറഞ്ഞിട്ട് അവർ അട്ടപ്പാടിയിൽ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചിട്ടു ബിന്ദു മറുപടി നൽകിയില്ല .

പോലീസിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി അന്വേഷിച്ചപ്പോൾ ആണ് ബിന്ദു കോഴിക്കോട് ആണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലായത്. അട്ടപ്പാടിയിലെ സ്കൂളിൽ ആണ് ജോലി ചെയ്യുന്നത് എന്ന് എന്നോട് കള്ളം പറഞ്ഞതാണെന്നും ബോധ്യപ്പെട്ടു .ഒടുവിൽ ബിന്ദു ജോലി ചെയ്യുന്ന കോഴിക്കോട് സ്കൂളിലെ പ്രിന്സിപ്പാളിനോട്
വിളിച്ചു വിവരങ്ങൾ പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ കുറെ മാസത്തിനു ശേഷം കടം വാങ്ങിയ അൻപതിനായിരം രൂപ തിരികെ എന്റെ നാട്ടിലെ അക്കൗണ്ടിൽ ഇട്ടു തന്നു .ബാക്കി അൻപതിനായിരം രൂപ എവിടെ എന്ന് ചോദിച്ചപ്പോൾ അതിനു കുട്ടികളെ സഹായിച്ചു എന്ന് പറഞ്ഞു രണ്ടു ബില്ലുകളും അയച്ചു തന്നു .

കോയമ്പത്തൂരിൽ നിന്ന് സാധനം വാങ്ങുന്നു എന്ന് പറഞ്ഞു നിർബന്ധപൂർവം പണം വാങ്ങിയ ബിന്ദു , അട്ടപ്പാടിയിലെ ഒരു ഒരു കടയിൽ നിന്നും ഒന്പതിനായിരത്തി അഞ്ഞൂറ്റി പതിനാലു രൂപയുടെ ( 9514) സാധനങ്ങൾ വാങ്ങിയതിന്റെ ഒരു ബിൽ അയച്ചു തന്നു .കൂടെ ക്യാമ്പിൽ അവർ കൊടുത്ത ഏതോ ഒരു ബില്ലും ( Rs. 15000). ആ ബിൽ പരിശോധിച്ചപ്പോൾ ആണ് അതും എന്നെ പറ്റിയ്ക്കാൻ ആയി തന്നതാണെന്നു മനസ്സിലായതു .

കാരണം ഞാൻ ബിന്ദുവിനെ പരിചയപ്പെടുകയും പണം അയച്ചു കൊടുക്കുകയും ചെയ്ത 2018 may 31 തീയതി ബിന്ദു എന്നോട്ആ പറഞ്ഞിരുന്നു , അവർ സുഹൃത്തുക്കളിൽ നിന്ന്ണ് പണം പിരിച്ചാണ് ആ ക്യാമ്പ് തുടങ്ങിയതെന്ന് .അന്നത്തെ ദിവസം അവർ അവിടെ കൊടുത്ത പതിനയ്യായിരം രൂപയുടെ ബിൽ ആണ് എന്റെ കയ്യിൽ നിന്ന് പണം തട്ടിയെടുക്കുക എന്ന മാത്രം ഉദ്ദേശത്തോടു കൂടി എനിയ്ക്കു നൽകിയത് .ഞാൻ അവരെ പരിചയപ്പെടുകയും പണം അയച്ചു കൊടുക്കുകയും ചെയ്യുന്നതിന് മുന്നേ ബിന്ദു ആ ക്യാമ്പിൽ കൊടുത്ത പൈസയുടെ ബിൽ ഞാൻ സ്വീകരിക്കേണ്ട ആവശ്യം ഇല്ലല്ലോ .
ക്യാമ്പിന്റെ സംഘാടകരോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ബിന്ദുവിനു ആ ക്യാമ്പിന്റെ സംഘാടനം ആയി യാതൊരു ബന്ധവും ഇല്ലെന്നും അവർ ഏതോ ഒരു ഊരിലെ കുറച്ചു കുട്ടികൾ ആയി അവിടെ വന്നു പങ്കെടുത്തു എന്ന് മാത്രമേ ഉള്ളൂ എന്നും .

ക്യാമ്പ് നടത്താൻ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും ,കുട്ടികൾക്ക് കഴിയ്ക്കാൻ ആഹാരം ഇല്ല എന്ന് പറഞ്ഞു എന്റെ കയ്യിൽ ബിന്ദു പതിനയ്യായിരം വാങ്ങിയത് തട്ടിപ്പു നടത്താൻ വേണ്ടി ആണെന്നും മനസ്സിലായി .ഏതൊക്കെയോ സുഹൃത്തുക്കളിൽ നിന്ന് ക്യാമ്പിന്റെ പേരും പറഞ്ഞു ബിന്ദു വാങ്ങിയ പണത്തിൽ നിന്ന് 2018 may 29 തീയതി ബിന്ദു ക്യാമ്പിൽ കൊടുത്തിട്ടുണ്ടായിരുന്നു .ആ സമയം ഞാൻ ബിന്ദുവിനെ യാതൊരു പരിചയവും ഇല്ലായിരുന്നു .അവർ അവിടെ കൊടുത്ത ആ തുക എന്റെ കയ്യിൽ നിന്ന് പറ്റിച്ചെടുക്കുന്നതിനു വേണ്ടിയാണു അട്ടപ്പാടിയിൽ ആണ് ജോലി ചെയ്യുന്നത് എന്ന കള്ളം പറഞ്ഞു ബിന്ദു എന്നോട് പണം ആവശ്യപ്പെട്ടത് .പക്ഷെ ബില്ലിലെ ഡേറ്റ് ഞാൻ പണം അയച്ചു കൊടുക്കും മുന്നേ ഉള്ളതായാണ് കൊണ്ടാണ് ബില്ല് എനിയ്ക്കു അയച്ചു തരാതിരിയ്ക്കാൻ ബിന്ദു ശ്രമിച്ചത് .

തന്ന രണ്ടു ബില്ലുകളിലും ചതി നടന്നു .ബാക്കി ഇരുപത്തി അയ്യായിരം രൂപയ്ക്കു ഒരു ബില്ലും അവർ ഇന്നേ ദിവസം വരെ തന്നിട്ടില്ല .
ഇതു കഴിഞ്ഞു കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ശബരിമല പോകാൻ ശ്രമിച്ച പ്രശ്നവുമായി ബന്ധപ്പെട്ടു ബിന്ദുവിനെ കോഴിക്കോട് നിന്നും അട്ടപ്പാടിയിലേക്ക് ട്രാൻസ്ഫർ ചെയ്തത് .കോഴിക്കോട് ജോലി ചെയ്തിരുന്നപ്പോൾ പോലും അട്ടപ്പാടിയിൽ ആണ് എന്ന കള്ളം പറഞ്ഞു ആദിവാസി കുട്ടികളുടെ പേരും പറഞ്ഞു ഇത്തരം തട്ടിപ്പുകൾ നടത്തുന്നൊരാളെ അട്ടപ്പാടിയിൽ ജോലി ചെയ്യാൻ അനുവദിയ്ക്കുന്നതിലെ റിസ്ക് ഗവൺമെന്റ് ശ്രദ്ധിക്കേണ്ടതാണ് .

ഞാൻ നാട്ടിൽ പോയി ബിന്ദുവിന്റെ പേരിൽ കേസ് കൊടുക്കാൻ വേണ്ടി അട്ടപ്പാടിയിൽ പോയി .അവിടെ വച്ച് അവിടുത്തെ SI ബിന്ദുവിനെ വിളിച്ചപ്പോൾ തന്നെ എനിയ്ക്കു തരാൻ ഉള്ള മുഴുവൻ പൈസയും അടുത്ത മാസം ജനുവരി 10
തീയതി എന്റെ അക്കൗണ്ടിൽ അയച്ചു തരാമെന്നു പോലീസിനോട് സമ്മതിച്ചു .അതുകൊണ്ടു കേസ് കൊടുക്കാതെ ഞാൻ മടങ്ങി വന്നു .പിന്നീട് ഞാൻ വിളിച്ചാൽ അവർ ഫോൺ എടുക്കാതെ ആയി…
കരുനാഗപ്പള്ളിയിൽ നിന്ന് ഞാൻ വീണ്ടും അട്ടപ്പാടി വരെ പോകില്ല എന്ന ധൈര്യത്തിലും ഞാൻ കാനഡയിലേക്ക് മടങ്ങിപ്പോകും എന്ന ധൈര്യത്തിൽ ആണ് അവർ അത് പറഞ്ഞത് .

ഞാൻ വീണ്ടും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു .യാതൊരു വിധ ബില്ലുകളും ഇല്ലാത്ത25,000 രൂപ അവർ തിരികെ തരാം എന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ SI യോട് അവർ സമ്മതിച്ചു .ഇത്രയധികം എന്നെ പറ്റിച്ച ബിന്ദുവിന്റെ കയ്യിൽ നിന്നും ഞാൻ കൊടുത്ത മുഴുവൻ തുകയും തിരികെ തരണം എന്ന് ഞാൻ ആവശ്യപ്പെട്ടു .അവരുടെ പേരിൽ കേസ് കൊടുത്തു .അതിന്റെ നിയമ നടപടികൾ നടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലും പരാതി കൊടുത്തിട്ടുണ്ട് .

ജനങ്ങൾ വിശ്വസിക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരു പദവിയിൽ ഇരുന്നുകൊണ്ട് ആ പദവി ദുരുപയോഗം ചെയ്തു പാവപ്പെട്ട ആദിവാസി കുട്ടികളുടെ പേരിൽ ഈ രീതിയിൽ തട്ടിപ്പു നടത്തുന്ന ബിന്ദു തങ്കം കല്യാണിക്കു എതിരെ നിയമ നടപടികൾ ഉടൻ ഉണ്ടാകും എന്ന് വിശ്വസിയ്ക്കുന്നു. പൈസ കൊടുക്കും വരെ ഒരിയ്ക്കൽ പോലും ബിന്ദു ആയി ഞാൻ ഫോണിൽ സംസാരിച്ചിട്ടില്ല .എല്ലാം ചാറ്റ് ആയിരുന്നു .

ബിന്ദു ആയി നടത്തിയ ഫുൾ ചാറ്റിന്റെ തെളിവുകൾ ഞാൻ എറണാകുളം സൗത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട് .
ഇനി ആരും അവരുടെ ഇത്തരം തട്ടിപ്പുകളിൽ വീണു പണം നഷ്ടമാവാതിരിയ്ക്കാൻ വേണ്ടിയാണ് അവർ നടത്തിയ ഇത്രയും വലിയൊരു തട്ടിപ്പു എല്ലാവരെയും അറിയിക്കാം എന്ന് ഞാൻ കരുതിയത്. ദയവായി എല്ലാവരും ശ്രദ്ധിക്കുക .”

shortlink

Related Articles

Post Your Comments


Back to top button