KeralaLatest News

ശമ്പളത്തിന് ആളെ വെച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരില്‍ കോഴിക്കോട്ട് വൻ തട്ടിപ്പ്

കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരിൽ പണം പിരിച്ച് തട്ടിപ്പ്. ശമ്പളത്തിന് ആളുകളെ വച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. നൻമണ്ട സ്വദേശി ശ്രീജയുൾപ്പെടെ പത്തൊമ്പതോളം പേരാണ് മാസ ശമ്പളത്തിൽ വീടുകയറി പിരിവു നടത്താൻ നിയോ​ഗിക്കപ്പെട്ടത്. മാസം പതിനായിരം രൂപയായിരുന്നു ഇവർക്ക് നൽകിയിരുന്ന ശമ്പളം. തിരുവനന്തപുരത്തുള്ള സ്വപ്നക്കൂട് എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലായിരുന്നു പണപ്പിരിവ്. കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് പണം പിരിക്കാൻ ജോലിക്കാരെ നിയോ​ഗിച്ചിരുന്നത്.

ആലപ്പുഴ സ്വദേശി ഹാരിസും പെരുവയൽ സ്വദേശി സമീറയുമാണ് ഈ ജോലിയേൽപ്പിച്ചതെന്ന് ഇവർ പറയുന്നു. വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്താനായിരുന്നു ഇവർക്ക് കിട്ടിയ നിർദേശം. ഇതിനായി സ്വപ്നക്കൂടിൻറെ പേരിലുള്ള രസീതും ഹാരിസിൻറെ ഗൂഗിൾ പേ നമ്പറുമാണ് നൽകിയത്. ഒരു വർഷത്തിലധികം പണപ്പിരിവ് തുടർന്നു. ഓരോ ജീവനക്കാരും ദിവസം മൂവായിരം രൂപ വരെ ആളുകളിൽ നിന്നും പിരിച്ചിരുന്നു.

ഇതിനിടെ സംശയം തോന്നിയ ചില ആളുകൾ തിരുവനന്തപുരത്തെ സ്വപ്നക്കൂട് ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് പണം പിരിക്കാൻ ആരേയും ഏൽപ്പിച്ചിട്ടില്ലെന്ന് വ്യക്തമായത്. ഹാരിസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിയാണെന്നും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി ആരേയും പണം പിരിക്കാൻ ഏൽപ്പിച്ചിട്ടില്ലെന്നുമാണ് സ്വപ്നക്കൂടിന‍്റെ പ്രസിഡൻറിൻറെ വിശദീകരണം. എന്നാൽ, പണം പിരിക്കാൻ ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്നും അവർ സ്വമേധയാ പിരിച്ചതാകാമെന്നുമാണ് സൊസൈറ്റി സെക്രട്ടറി ഹാരിസിൻറെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button