COVID 19KeralaLatest NewsNews

ഗൾഫ്​ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നിർബന്ധിത കോവിഡ് പരിശോധന

നെടുമ്പാശ്ശേരി: ഗൾഫ്​ രാജ്യങ്ങളിൽ നിന്നും ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നും നാട്ടിൽ എത്തുന്നവർക്ക് ​ കോവിഡ്​ ഇല്ലെന്ന്​ ഉറപ്പുവരുത്താൻ വിമാനത്താവളത്തിൽ നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധന നടത്താനായി ആരംഭിച്ചു. 72 മണിക്കൂർ മുമ്പ് പരിശോധിച്ചതാണെന്നും വീണ്ടും പരിശോധനക്ക്​ തയാറല്ലെന്നും ചിലർ പറയുകയുണ്ടായി.

എന്നാൽ അതേസമയം വിദേശത്തേക്കുതന്നെ തിരിച്ചയക്കുമെന്ന് അധികൃതർ കർശന നിലപാട്​ എടുത്തതോടെ ഇവർ പരിശോധനക്ക്​ സന്നദ്ധരായി. ഷാർജയിൽനിന്ന്​ എത്തിയ ചിലരാണ് വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.

1700 രൂപയാണ് പരിശോധനഫീസ്. 20 കൗണ്ടർ ഇതിനായുണ്ട്. സാമ്പിൾ ശേഖരിച്ചശേഷം യാത്രക്കാരെ വിട്ടയക്കും. എട്ട് മണിക്കൂറിന്​ ശേഷം ഫലം ഫോണിൽ അറിയിക്കുകയാണ്‌ ചെയ്യുന്നത്.മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന്​ എത്തുന്നവർ 72 മണിക്കൂർ മുമ്പ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിച്ചാൽ അവർക്ക് വീണ്ടും പരിശോധനയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button