Latest NewsNattuvarthaNews

കാടും മരങ്ങളും കത്തി നശിച്ചു

കളമശേരി; മെഡിക്കൽ കോളേജിന് സമീപം അദാനി ഗ്രൂപ്പിന്റെ ഉ‌ടമസ്ഥതയിലുള്ള 70 ഏക്കറിൽ 35 ഏക്കറോളം ഭൂമിയിലെ കാടും മരങ്ങളും കത്തി നശിക്കുകയുണ്ടായി. സമീപ പ്രദേശങ്ങളിലും മെഡിക്കൽ കോളേജ് പരിസരങ്ങളിലും പുകയും ചാരവും വ്യാപിക്കുകയുണ്ടായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാ‌ടിനു തീ പിടിച്ചത്. 2 മണിക്കൂറോളം തീ ആളിക്കത്തി. ഏലൂർ, തൃക്കാക്കര എന്നിവി‌ടങ്ങളിൽ നിന്നു ഫയർഫോഴ്സെത്തി ഏറെനേരം ശ്രമിച്ചാണു തീ അണച്ചത്. അനേകം പക്ഷികളുടെ ആവാസ കേന്ദ്രമാണ് നിമിഷങ്ങൾ കൊണ്ടു കത്തി നശിച്ചിരിക്കുന്നത്. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്നു സംശയിക്കുന്നു. ചീട്ടുകളി, മദ്യപാനം തുടങ്ങിയ സാമൂഹിക വിരുദ്ധപ്രവർത്തികളുടെ കേന്ദ്രമാണ് ഇവിടം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button