KeralaLatest NewsNews

തിരുവനന്തപുരത്ത് നൂറിലധികം സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : കോവളം മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം നൂറിലധികം സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രവർത്തകരെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്. സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവൻ പ്രവർത്തകരും ബിജെപിയിലേക്കെത്തിയിരിക്കുകയാണ്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വയൽക്കര മധു, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള നിരവധി പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു. കേരളം മാറുന്നതിനൊപ്പം കോവളവും മാറുന്നുവെന്ന സന്ദേശമാണ് ഈ മാറ്റം നൽകുന്നതെന്നും ഇവർ പറഞ്ഞു.

Read Also : 23 വയസുള്ള ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചു; സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

തിരുവനന്തപുരം തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി ഡോ അശ്വത് നാരായൺ, സംസ്ഥാന പ്രഭാരിമാരായ സി പി രാധാകൃഷ്ണൻ, വി സുനിൽ കുമാർ, എന്നിങ്ങനെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Related Articles

Post Your Comments


Back to top button