NattuvarthaLatest NewsNews

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ

പൊൻകുന്നം; പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പൊൻകുന്നം പാട്ടുപാറ കോളനി തെക്കേക്കണ്ടത്തിൽ രാജേഷ്(44) അറസ്റ്റിൽ ആയിരിക്കുന്നു. 2004ൽ തമ്പലക്കാട്ടു വയോധികയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ 9 മാസം മുൻപാണ് ഇയാൾ പരോളിൽ ഇറങ്ങിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.സി.രാജ്‌മോഹനു ലഭിച്ച വിവരത്തെത്തുടർന്നു പൊലീസ് കൊല്ലം കണ്ണനല്ലൂരിൽ നിന്നാണു രാജേഷിനെ കസ്റ്റഡിയിലെടുത്തത്. പൊൻകുന്നം എസ്എച്ച്ഒ കെ.വിനോദ്, എസ്ഐമാരായ ടി.ജി.രാജേഷ്, വി.ഡി.ലാലു, സിപിഒമാരായ അജിത്ത്, അനിൽ എന്നിവർ കണ്ണനല്ലൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ ബാബുരാജിന്റെ സഹായത്തോടെയാണു പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ നെയ്യാറ്റിൻകര തുറന്ന ജയിലിലേക്കു കൊണ്ടു പോയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button