Latest NewsKeralaNewsBusiness

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ വിലയറിയാം

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയർന്നിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35000 രൂപയായിരിക്കുകയാണ്. ഇന്നലെ ഒറ്റയടിക്ക് 480 രൂപയാണ് ഉയർന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4375 രൂപയായിരിക്കുന്നു. വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 34,400 രൂപയായിരുന്നു വില. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.

തൊട്ടടുത്ത ദിവസം വില ഉയർന്ന സ്വര്‍ണവില പിന്നീടുള്ള മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ വില വർധിച്ചിരിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിച്ചതാണ് അടുത്തിടെ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button