KeralaLatest NewsNews

കേരള- കർണാടക അതിർത്തി യാത്രാ നിയന്ത്രണം; ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുൻ തുളു അക്കാദമി ചെയർമാൻ സബ്ബയ്യറൈയാണ് കോടതിയെ സമീപിച്ചത്

കേരള- കർണാടക അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ സമർപ്പിച്ച പാതു താത്പര്യ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തുളു അക്കാദമി ചെയർമാൻ സബ്ബയ്യറൈയാണ് കോടതിയെ സമീപിച്ചത്. ഉത്തരവിന് ഇടക്കാല സ്റ്റേ വേണമെന്നും കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അതിർത്തി വഴിയുള്ള യാത്രയ്ക്ക് കർണാടക ഇന്നും ഇളവ് നൽകും. അന്തർ സംസ്ഥാന യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമോ എന്നതും ഇന്നറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button