KeralaLatest NewsDevotional

ശിവ ഭഗവാനെ പ്രാര്‍ഥിക്കാന്‍ ഇതിലും നല്ലസമയം വേറെയില്ല

ശിവപ്രീതി വരുത്തുന്നതിന് ആചരിക്കുന്ന ശ്രേഷ്ഠകര്‍മ്മങ്ങളിലൊന്നാണു പ്രദോഷവ്രതം. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ട് പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷമാണു കൂടുതല്‍ പ്രധാനം. ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ഏറ്റവും ഉത്തമം (ശനി പ്രദോഷം). സാധാരണ പ്രദോഷം നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ശനിപ്രദോഷം.

ഫെബ്രുവരി 24 ബുധനാഴ്ചയാണ് ഇത്തവണത്തെ പ്രദോഷവ്രതം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമായാണു പ്രദോഷത്തെ കരുതുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്‌നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. ഉപവാസവും പഞ്ചാക്ഷരീ മന്ത്രം ജപവും നിര്‍ബന്ധം. സ്‌നാന ശേഷം സന്ധ്യയ്ക്കു ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തി കൂവളമാല സമര്‍പ്പിക്കുകയും വേണം. ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചന നടത്തുന്നതും വിശേഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button