Latest NewsNewsInternational

മനുഷ്യന്റെ മുഖവുമായി സ്രാവ് ; വൈറലായി ചിത്രങ്ങള്‍

സ്രാവിന്റെ വിചിത്ര രൂപം കൊണ്ട് തന്നെ ഇതിനെ കാണാന്‍ നിരവധി പേരാണ് നൂറന്റെ വീട്ടിലെത്തുന്നത്

മനുഷ്യന്റെ മുഖവുമായുള്ള സ്രാവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്തോനേഷ്യയിലെ മത്സ്യത്തൊഴിലാളിയായ അബ്ദുല്ല നൂറനാണ് വിചിത്ര മുഖത്തോടു കൂടിയ സ്രാവിനെ ലഭിച്ചത്. ഫെബ്രുവരി 21നാണ് കിഴക്കന്‍ നുസ തെന്‍ഗാരയിലെ റോട്ടെ നാവാവോയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ നൂറന്റെ വലയില്‍ ഒരു സ്രാവ് കുടുങ്ങിയത്.

പിറ്റേന്ന് ആ സ്രാവിന്റെ വയറു കീറിയപ്പോള്‍ എനിക്ക് മൂന്ന് കുഞ്ഞുങ്ങളെ കിട്ടി. രണ്ടെണ്ണം അമ്മ സ്രാവിനെപ്പോലെയായിരുന്നു. എന്നാല്‍ മൂന്നാമത്തേതിന് മനുഷ്യന്റെ മുഖത്തോട് സാദൃശ്യം തോന്നിയെന്ന് നൂറന്‍ പറഞ്ഞു. സ്രാവിന്റെ വിചിത്ര രൂപം കൊണ്ട് തന്നെ ഇതിനെ കാണാന്‍ നിരവധി പേരാണ് നൂറന്റെ വീട്ടിലെത്തുന്നത്. ചിലര്‍ സ്രാവിനെ വാങ്ങാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താന്‍ ഇതിനെ വില്‍ക്കാന്‍ ഒരുക്കമല്ലെന്നും, ഈ ജീവി തനിക്ക് സൗഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കുന്നതായുമാണ് നൂറന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button