KeralaLatest NewsNews

സർക്കാർ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രിൽ മുതൽ തിരിച്ചു നൽകും

2021 ഏപ്രിൽ മുതൽ അഞ്ചുതവണകളായി തിരിച്ചുനൽകാൻ തീരുമാനിച്ചു

കൊവിഡ് മൂലമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രിൽ മുതൽ അഞ്ചുതവണകളായി തിരിച്ചുനൽകാൻ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് മാറ്റിവെച്ച ശമ്പളം അഞ്ചുതവണകളായി പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും ജൂൺ മുതൽ പിൻവലിക്കുന്നതിന് അനുവാദം നൽകാനുമായിരുന്നു തീരുമാനിച്ചു.

പങ്കാളിത്ത പെൻഷൻകാരുടെ കാര്യത്തിൽ അധിക എൻ.പി.എസ് വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്പളം തിരിച്ചുനൽകും. മാറ്റിവെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ താൽപര്യമുള്ള ജീവനക്കാർക്ക് അതിനുള്ള ക്രമീകരണം ഏർപ്പെടുത്താനും മന്ത്രി സഭ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button