Latest NewsNewsIndia

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബിൽ മന്ത്രിസഭ പാസ്സാക്കി

ലക്‌നൗ : നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന ബിൽ സംസ്ഥാന മന്ത്രിസഭ പാസ്സാക്കി. ഇതോടെ സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. ശബ്ദവോട്ടോടെയാണ് ബിൽ സഭയിൽ പാസ്സാക്കിയത്.

Read Also : കാർട്ടൂണുകളിലെ സ്ത്രീ കഥാപാത്രങ്ങളും ഹിജാബ് ധരിച്ചിരിക്കണമെന്ന ഫത്വ പുറപ്പെടുവിച്ച് അയത്തുള്ള അലി ഖമേനി

നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് നവംബർ ആദ്യവാരമാണ് സർക്കാർ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. തുടർന്ന് കൊണ്ടുവന്ന ഓർഡിനൻസിന് നവംബർ 24 ന് മന്ത്രി സഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലിന് നിയമസഭ അംഗീകാരം നൽകുന്നത്. വിവാഹത്തിനായി മതംമാറുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കോടതി വിധി.

വിവാഹത്തിനായി നിർബന്ധിപ്പിച്ച് മതം മാറ്റുന്നവർക്ക് കടുത്ത ശിക്ഷയാണ് നിയമ പ്രകാരം ലഭിക്കുക. ഇത്തരക്കാർക്ക് അഞ്ച് വർഷം കഠിന തടവും, പിഴയും ശിക്ഷയായി ലഭിക്കും. പട്ടികജാതി, പട്ടിക വർഗ്ഗത്തിൽപ്പെട്ട സ്ത്രീകൾ, കുട്ടികൾ എന്നിവരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയാൽ 2 മുതൽ 10 വർഷം വരെ തടവും, 50,000 രൂപ പിഴയുമാണ് ശിക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button