KeralaLatest NewsIndia

ഇന്ത്യൻ നാവിക സേനയ്ക്കായി യുദ്ധക്കപ്പലുകൾ; നിർമ്മാണത്തിനു തയ്യാറെന്ന് കൊച്ചി കപ്പൽശാല

അടുത്ത തലമുറയിൽപ്പെട്ട ആറു മിസൈൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനായുള്ള 10,000 കോടി രൂപയുടെ കരാറാണ് കപ്പൽശാല സമർപ്പിച്ചിരിക്കുന്നത്.

കൊച്ചി: ഇന്ത്യൻ നാവിക സേനയ്ക്ക് യുദ്ധക്കപ്പലുകൾ നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിച്ച് കൊച്ചി കപ്പൽശാല. ഇത് സംബന്ധിച്ച കരാർ കൊച്ചി കപ്പൽശാല നാവിക സേനയ്ക്ക് സമർപ്പിച്ചു. അടുത്ത തലമുറയിൽപ്പെട്ട ആറു മിസൈൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനായുള്ള 10,000 കോടി രൂപയുടെ കരാറാണ് കപ്പൽശാല സമർപ്പിച്ചിരിക്കുന്നത്.

നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം മാത്രമെ ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.നാവിക സേനയ്ക്കായി യുദ്ധ കപ്പലുകൾ നിർമ്മിക്കാനുള്ള കരാർ ലഭ്യമായാൽ കൊച്ചി കപ്പൽശാലയ്ക്ക് വൻ കുതിപ്പാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നേരത്തെ രാജ്യത്തെ ഏറ്റവും വലിയ രണ്ടു ടാങ്കറുകൾ സൈന്യത്തിന് കൊച്ചി കപ്പൽശാല നിർമ്മിച്ച് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അരലക്ഷത്തിലേറെ വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി

ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളിൽ നിന്നുള്ള നിർമ്മാണ കരാറുകൾ കൊച്ചി കപ്പൽനിർമ്മാണശാലയെ തേടിയെത്തിയിട്ടുണ്ട്. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാന വാഹിനി കപ്പലിന്റെ നിർമ്മാണം കൊച്ചി കപ്പൽ ശാലയിൽ പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button