CinemaMollywoodLatest NewsNewsEntertainment

‘മഹാവീര്യർ’ നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു ; എബ്രിഡ് ഷൈൻ ചിത്രം രാജസ്ഥാനിൽ തുടങ്ങി

പത്ത് വർഷത്തിനു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഹാവീര്യർ’. ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചു. കന്നഡ നടി ഷാൻവി ശ്രീയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ലാല്‍, സിദ്ദിഖ്, വിജയ് മേനോന്‍ കൃഷ്ണ പ്രസാദ് മേജര്‍ രവി, അശ്വിന്‍ കുമാര്‍, സൂരജ് എസ്. കുറുപ്പ്, സുധീര്‍ പറവൂര്‍, ഭാനുമതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായഗ്രഹണം ചന്ദ്രമോഹന്‍ സെല്‍വരാജ്. സംഗീതം ഇഷാന്‍ ചാബ്ര. കലാസംവിധാനം അനീസ് നാടോടി. മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രലങ്കാരം ചന്ദ്രകാന്തും മെല്‍വിനും നിര്‍വഹിച്ചിരിക്കുന്നു.

എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നു. നിവിൻ പോളിയും ഷംനാസും ചേർന്നാണ് സിനിമയുടെ നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. ജയ്പൂർ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

പത്ത് വർഷത്തിനു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് നിവിന്‍ പോളി നായകനായി ഇറങ്ങാനുള്ള ചിത്രം. മെയ് 13നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button