KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി

വിപിൻലാൽ ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തുകയും മൊഴിമാറ്റി നൽകാൻ ദിലീപ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഹർജിയിലെ വാദം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി വിചാരണകോടതി. കേസിലെ പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് കോടതി തള്ളിയത്. പ്രധാനസാക്ഷികളായ വിപിൻലാൽ ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തുകയും മൊഴിമാറ്റി നൽകാൻ ദിലീപ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഹർജിയിലെ വാദം.

മൊഴിമാറ്റാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഇതു സംബന്ധിച്ച പരാതി കഴിഞ്ഞ ഒക്ടോബറിൽ മാത്രമാണ് നൽകിയിരുന്നതെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ചതാണ്. എന്നാൽ ഇതിനെതിരെ തെളിവുകൾ ശേഖരിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം നൽകുന്നത് തടഞ്ഞുകൊണ്ടുള്ള ഹർജി റദ്ദാക്കണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.

Related Articles

Post Your Comments


Back to top button