Latest NewsKeralaNews

ആഴക്കടൽ മത്സ്യ ബന്ധന വിവാദം; പ്രതിപക്ഷ നേതാവ് ഇന്ന് പൂന്തുറയിൽ സത്യാഗ്രഹം ഇരിക്കും

രാവിലെ 9ന് ആരംഭിച്ച സത്യാഗ്രഹം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു സത്യാഗ്രഹം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയിൽ സത്യാഗ്രഹം ഇരിക്കും. കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു.

രാവിലെ 9ന് ആരംഭിച്ച സത്യാഗ്രഹം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മത്സ്യനയത്തിൽ കൊണ്ടുവന്ന മാറ്റം പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കാനാണ് ഇന്നത്തെ സത്യാഗ്രഹ സമരം കൊണ്ട് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടുള്ള കരാറിൽ കൂടുതൽ തെളിവുകൾ നിരത്തിയ പ്രതിപക്ഷ നേതാവ് ഫിഷറീസ് വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും രംഗത്ത് വന്നിരുന്നു. പദ്ധതി തദ്ദേശ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണെന്നും കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, വൈകിട്ട് 4 ന് സത്യാഗ്രഹത്തിന്റെ സമാപനം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button