KeralaLatest NewsNews

ഇത് തന്റെ ജീവിതത്തിലെ പുതിയ അധ്യായം , വിജയ യാത്രയുടെ വേദിയില്‍ ഇ.ശ്രീധരന്‍

മലപ്പുറം: ഇത് തന്റെ ജീവിതത്തിലെ പുതിയ അധ്യായമെന്ന് വിശേഷിപ്പിച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ വേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലപ്പുറം ചങ്ങരംകുളത്തെ വേദിയിലാണ് ഇ.ശ്രീധരന്‍ പങ്കെടുത്തത്.

Read Also : സമൂഹ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ബിജെപിയില്‍ അംഗത്വമെടുത്ത ശേഷം ഇതാദ്യമായാണ് അദ്ദേഹം പാര്‍ട്ടിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. വേദിയില്‍ വെച്ച് അദ്ദേഹത്തിന് ബിജെപി അംഗത്വം ഔദ്യോഗികമായി നല്‍കി. കെ സുരേന്ദ്രന്‍ ഹാരമണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.

പാര്‍ട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 18 മാസം കൊണ്ട് കഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടി അധ്യക്ഷന് നന്ദി പറയുന്നതായും ഇ.ശ്രീധരന്‍ പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button