KeralaLatest NewsNews

വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

ആലപ്പുഴ ചേർത്തലയ്ക്ക് സമീപം വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, സംഭവത്തിൽ എട്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. സുനീർ, അബ്ദുൾ ഖാദർ, യാസിർ, മുഹമ്മദ് അനസ്, നിഷാദ്, റിയാസ്, ഷാജുദ്ദീൻ, അൻസിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

വയലാറിലെ നാഗംകുളങ്ങര കവലയിൽ ഇന്നലെ രാത്രി ഏഴ് മണിക്കാണ് എസ്ഡിപിഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നന്ദു കൃഷ്ണയ്ക്ക് വെട്ടേറ്റത്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button