KeralaLatest News

നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി, ഹർഷാദും അഷ്കറും ആയുധങ്ങൾ കൊലയാളി സംഘത്തിന് കൈമാറി

കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ, പ്രതികൾ ഗൂഢാലോചന നടത്തി

ആലപ്പുഴ ∙ വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ. പ്രതികൾ ഗൂഢാലോചന നടത്തി. നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി. ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറും ആയുധങ്ങൾ കൊലയാളി സംഘത്തിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു.കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ആർഎസ്എസ് ശാഖ ഗണനായക് വയലാർ തട്ടാംപറമ്പ് നന്ദു കൃഷ്ണനാണ് (22) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു കൊലപാതകത്തിന് ആസ്പദമായ സംഭവം. അതേസമയം ബിജെപി പ്രഖ്യാപിച്ച ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

read also: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം : മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഹര്‍ത്താലിനിടെ ചേര്‍ത്തല നഗരത്തില്‍ കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. മൂന്ന് കടകള്‍ തീവെച്ചു നശിപ്പിക്കുകയും ഒരു കട തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ഇന്ന് ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.

Related Articles

Post Your Comments


Back to top button