Latest NewsNewsIndiaInternational

ഇന്ത്യാ- പാക് അതിർത്തിയിലെ വെടിനിർത്തൽ കരാറിന് പിന്നിൽ അജിത് ഡോവലിന്റെ നിർണായക നീക്കങ്ങൾ; സംഭവം ഇങ്ങനെ

വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിച്ച അപൂര്‍വ ഫോണ്‍ കോള്‍

ന്യൂഡൽഹി: ഇന്ത്യാ- പാക് അതിർത്തിയിൽ വെടി നിർത്തൽ പ്രഖ്യാപനം വന്നതോടെ അതിർത്തിയിൽ താമസിക്കുന്നവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതു കിരണങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ നിർണായക നീക്കങ്ങളാണ് വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നിൽ. പാക് ദേശീയ സുരക്ഷാ വിഭാഗം സ്‌പെഷ്യൽ അസിസ്റ്റന്റ് മൊയീദ് ഡബ്ല്യു യൂസഫും അജിത്ത് ഡോവലും തുടങ്ങി വച്ച ചർച്ചകളാണ് വെടി നിർത്തൽ പ്രഖ്യാപനം എന്ന നിർണായക നീക്കത്തിലേക്ക് വഴി തെളിച്ചത്.

ബുധനാഴ്ച്ച അർദ്ധരാത്രി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. അതിർത്തി പ്രദേശങ്ങളിൽ വെടിനിർത്തൽ കരാർ ലംഘനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യാ-പാക് സൈന്യങ്ങൾ തമ്മിലുള്ള ഹോട്ട്‌ലൈൻ എപ്പോഴും സജീവമാണെങ്കിലും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ വളരെ അപൂർവ്വമായാണ് ചർച്ച നടത്തുന്നത്. മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ദിവസേന സംസാരിക്കാറുള്ളത്. എന്നാൽ ഇത്തവണ അജിത് ഡോവലും മൊയീദ് ഡബ്ല്യു യൂസഫും തമ്മിലായിരുന്നു ചർച്ച നടന്നത്. ഇതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വ്യാഴാഴ്ച്ച സംയുക്ത പ്രസ്താവനയിലൂടെ ഇത് സംബന്ധിച്ച പ്രഖ്യാപനവും നടന്നു.

Also Read:വിഴിഞ്ഞത്ത് പാർട്ടിയുടെ വിശദീകരണമെത്തി: പാർട്ടി വിട്ടത് പുറത്താക്കിയവരെന്ന് സി.പി.എം.

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സമാധാന്തരീക്ഷം പുന:സ്ഥാപിക്കാൻ പ്രഖ്യാപനം തുടക്കമാകുമെന്നാണ് വിലയിരുത്തൽ. നിയന്ത്രണ രേഖയും രാജ്യാന്തര അതിർത്തിയും ഉൾപ്പെടുന്ന ഇന്ത്യയും പാകിസ്താനും അതിർത്തി പങ്കിടുന്ന 3,323 കിലോമീറ്റർ അതിർത്തി മേഖലയിൽ ഇനി പ്രകോപന പരമായ നീക്കങ്ങൾ ഉണ്ടാകില്ലെന്നാണ് സൈനിക വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

2003 ലാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാർ ധാരണയിൽ ഏർപ്പെടുന്നത്. ജമ്മു കശ്മീരിലെ സിയാച്ചിൻ മഞ്ഞുമലകളിൽ മാത്രമാണ് 2003 ലെ വെട്ടിനിർത്തൽ കരാർ ധാരണ ലംഘിക്കപ്പെടാതെ തുടരുന്നത്. 2016 ൽ ഉറി ഭീകരക്രമണം ഉണ്ടായതോടെയാണ് ഏറെ കുറെ ശാന്തമായിരുന്ന അതിർത്തി പ്രദേശങ്ങളിൽ കരാർ ലംഘിക്കപ്പെടുന്നത്. പിന്നീട് 2018 വരെ മേഖലകളിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായി. തുടർന്ന് 2018 ൽ പാകിസ്താൻ വെടിനിർത്തൽ കരാർ നിർദ്ദേശം മുന്നോട്ട് വെച്ചു. എന്നാൽ പിന്നീട് ഇതും പരാജയപ്പെടുകയായിരുന്നു.

Also Read:ചെറിയ ഒരു പ്രശ്നത്തിന് ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നവർക്ക് നന്ദു ഒരു പാഠമാണ്, പ്രചോദനമാണ്!

അതിർത്തിയിലെ സമാധാനന്തരീക്ഷം പാലിക്കാനായി ഏർപ്പെട്ട കരാറുകളും ധാരണകളും ഇരു രാജ്യങ്ങളും പാലിക്കുമെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിലെ സമാധാനം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സൈന്യം അറിയിച്ചു. ഭീകരരുടെ നുഴഞ്ഞു കയറ്റം തടയുന്നതിനായി അതിർത്തി മേഖലകളിൽ കർശന നിരീക്ഷണവും ജാഗ്രതയും തുടരാനാണ് സൈന്യത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button