KeralaLatest NewsNews

വരുന്നു…കേരളത്തിന് എട്ട് മെമു സർവ്വീസുകൾ

റെയിൽവേ 20 മെമു സർവ്വീസുകൾ മാർച്ച് 15ന് വീണ്ടും തുടങ്ങും

കൊച്ചി : ദക്ഷിണറെയിൽവേ മാർച്ച് 15 മുതൽ 20 മെമു സ്‌പെഷൽ ട്രെയിനുകൾ വീണ്ടും ഓടിച്ചു തുടങ്ങും. ഇതിൽ കേരളത്തിനായി എട്ടു സർവ്വീസുകളാണ് തുടങ്ങുന്നത്. പുതുതായി മലബാർ മേഖലയിൽ ഷൊർണ്ണൂർ കണ്ണൂർ റൂട്ടുകളിലാണ് പരമ്പരാഗത പാസഞ്ചർ ട്രെയിനിന് പകരമായിമെമു സർവ്വീസ് തുടങ്ങുന്നത്.

ഞായറാഴ്ചകളിൽ സർവ്വീസ് ഉണ്ടാകില്ല. അൺറിസർവ്ഡ് സപെഷ്യൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്.

Read Also :  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളത്തിൽ വീണ്ടും സർവ്വീസാരംഭിക്കുന്ന മെമു ട്രെയിനുകൾ :

06014 കൊല്ലം ആലപ്പുഴ 3.30- 5.45 (15 മുതൽ)

06013 ആലപ്പുഴ- കൊല്ലം 17.20- 19-25 (17)

06016 ആലപ്പുഴ – ഏറണാകുളം 7.25- 9.00 (15)

06015 എറണാകുളം – ആലപ്പുഴ 15.40- 17.15 (17)

06018 എറണാകുളം – ഷൊർണ്ണൂർ 17.35- 20.50 (15)

06017 ഷൊർണ്ണൂർ – എറണാകുളം 3.30- 6.50 (17)

06023 ഷൊർണ്ണൂർ- കണ്ണൂർ 4.30-9.10 (15)

06024 കണ്ണൂർ – ഷൊർണ്ണൂർ 17.20- 22.55 (16)

Post Your Comments


Back to top button