Latest NewsNewsIndiaCrime

മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തി, ശേഷം യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി

ന്യൂഡൽഹി : മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിൽ നടന്ന സംഭവത്തിൽ ഹഷിക(30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് രാജ് കുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

ഹഷികയുടെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന രാജ് കുമാറിന് ലോക്ഡൗണിൽ ജോലി നഷ്ടമായതിനെ തുടർന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യവീട്ടിലേക്ക് താമസം മാറിയിരുന്നു. രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി വാക്കുതർക്കത്തെ തുടർന്ന് ഹഷികയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജ്കുമാർ സമീപത്ത് കിടന്നുറങ്ങുകയായിരുന്നു ഉണ്ടായത്. രാവിലെ എഴുന്നേറ്റപ്പോൾ ഭാര്യ കൊല്ലപ്പെട്ടെന്നു മനസ്സിലാക്കിയ രാജ്കുമാർ ബന്ധുവീട്ടിലേക്ക് പോകുകയുണ്ടായി. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജ്കുമാർ പിടിയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button