Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി : കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് വിഗ്യാൻ ഭവനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്‌.

കേരളം , തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് വൈകീട്ട് നിലവിൽ വരും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

Read Also :  ബി.ജെ.പി.യിലേക്ക് ആർക്കും വരാം; മുസ്ലീംലീഗുമായി ധാരണയോ? ചിരിച്ചു തള്ളി വി. മുരളീധരൻ

കേരളത്തിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം. ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് യു ഡി എഫും എൽ ഡി എഫും ആവശ്യപ്പെട്ടപ്പോൾ മേയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നായിരുന്നു ബി ജെ പി ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button