Life Style

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഓറഞ്ച് ജ്യൂസ്

 

ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്‌കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഒരു മാസം തുടര്‍ച്ചയായി ദിനംപ്രതി അരലിറ്റര്‍ ഓറഞ്ച് ജ്യൂസ് കഴിച്ച മധ്യവയ്സ്‌കരില്‍ രക്തസമ്മര്‍ദ്ദത്തില്‍ വലിയ വ്യത്യാസമാണത്രേ ഗവേഷകര്‍ക്ക് കാണാന്‍ സാധിച്ചത്.

പലരിലും ഹൃദയസംബന്ധമായ പലപ്രശ്നങ്ങളും രൂക്ഷമാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോത്തൊട്ടുക്കുമുള്ള ആളുകളില്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. പഠനവിധേയരാക്കിയ വ്യക്തികളിലെല്ലാം ഓറഞ്ച് ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി നല്‍കുന്ന മരുന്നിന്റെ അതേ പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി മരുന്നു കഴിയ്ക്കുന്നവരില്‍ പകരം ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്‍കിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button