KeralaLatest NewsNews

പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിനും ബാലാവകാശ കമ്മീഷനും നിവേദനം സമര്‍പ്പിച്ച് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം : മാര്‍ച്ച്‌ 17 ന് തുടങ്ങാനിരിക്കുന്ന പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിനും ബാലാവകാശ കമ്മീഷനും നിവേദനം നല്‍കി പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍.

Read Also : കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ്  നിർത്തിവച്ചു 

കോവി‍ഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിയിരുന്നത്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സയന്‍സ് ഗ്രൂപ്പില്‍ മിക്ക വിഷയങ്ങളിലും അഞ്ചോ ആറോ അധ്യായങ്ങളാണ് പഠിപ്പിച്ചത്. പരീക്ഷ മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചതോടെ ക്ലാസുകള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് വിദ്യാഭ്യാസവകുപ്പ്. ഫിസിക്സ് വിഷയം മാത്രം നോക്കിയാല്‍ ജനുവരിയില്‍ ആറ് അധ്യായങ്ങള്‍ പഠിപ്പിച്ചു. എല്ലാ വിഷയങ്ങളിലും ഇതാണ് സ്ഥിതി. എന്നാല്‍ അത്രയും പാഠഭാഗങ്ങള്‍ പഠിച്ചു തീര്‍ക്കാനാവുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പരീക്ഷ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മുഴുവന്‍ അധ്യായങ്ങളും പഠിച്ചുതീര്‍ക്കാനാവുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. തങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും നിവേദനം നല്‍കി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button