KeralaMollywoodLatest NewsNewsEntertainment

ഒരു രാത്രിയിൽ ക്ഷേത്രമുറ്റത്തേക്ക് ഓടിയെത്തുന്ന ഒരു പെൺകുട്ടിയുടെ കഥയുമായി പാര്‍വ്വതിപൂജ

ആല്‍ബത്തിന്‍റെ സംഗീതം വേണു അഞ്ചലാണ്.

ഐ വി ശശി ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ അതു നിന്‍റെ പേരായിരുന്നു എന്ന ഷോര്‍ട്ട് ഫിലിമിനു ശേഷം സുനില്‍ മാനസിയും അശോകൻ രാമാനുജനും വീണ്ടും ഒന്നിക്കുന്ന പാര്‍വ്വതിപൂജ എന്ന മ്യൂസിക്കല്‍ ആല്‍ബം റിലീസായി. ഒരു രാത്രിയിൽ ക്ഷേത്രമുറ്റത്തേക്ക് ഓടിയെത്തുന്ന ഒരു പെൺകുട്ടി.
അവളെ സംരക്ഷിക്കുന്ന ഒരു സ്ത്രീ.

അമ്പലനടയിലിരുന്നു പാട്ടു പാടുന്ന ഒരു പെൺകുട്ടിയെ അവിടെ തൊഴാനെത്തുന്ന അന്നാട്ടുകാരൻ കൂടിയായ സംഗീതസംവിധായകൻ ആയ ഒരാൾ കാണുന്നതും
ആ കുട്ടിയെ തന്റെ വീട്ടിലേക്കു കൂട്ടി കൊണ്ടുപോയി സംരക്ഷിക്കുന്നതും
ആ പെൺകുട്ടിയെ പാട്ടു പഠിപ്പിക്കുന്നതും അതേ ക്ഷേത്രത്തിലെ ഒരു ഭക്തിഗാനം പാടിപ്പിച്ചു അതിൽ അഭിനയിപ്പിക്കുന്നതും അതിന്റെ പ്രകാശന വേളയിൽ എല്ലാവരുടെയും അനുമോദനങ്ങൾക്ക് അർഹയായി ആ കുട്ടി നിൽക്കുമ്പോൾ ആ സ്ത്രീ ശ്രീകോവിലിലെ വിഗ്രഹത്തിൽ ലയിച്ചുതീരുകയും ചെയ്യുന്നതുമായ കഥപറയുന്ന ആല്‍ബത്തിന്‍റെ
സംഗീതം വേണു അഞ്ചലാണ്. പാടിയിരിക്കുന്നത് സന്തോഷ്‌ രാജ്, ഐശ്വര്യ അനിൽ എന്നിവരാണ്. കലാ സംവിധാനം മനോജ്‌ ബാലകൃഷ്ണൻ, ക്യാമറ ശ്രീക്കുട്ടൻ , എഡിറ്റിംഗ് അക്ഷാദ് കണ്ണന്‍ എന്നിവരാണ്. ബബിത ജയൻ, അഞ്ജന ഗോപകുമാർ, ഭൻസരിദാസ്, കണ്ടല്ലൂർ മോഹൻ, ജയചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

shortlink

Post Your Comments


Back to top button