Latest NewsNewsIndiaCrime

പീഡനശ്രമം ചെറുക്കുന്നതിനിടെ മര്‍ദ്ദനമേറ്റ് 42കാരി മരിച്ചു

റാഞ്ചി: പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂരമായി മര്‍ദ്ദനമേറ്റ നാല്‍പ്പത്തിരണ്ടുകാരി മരിച്ചു. 20കാരനായ പ്രതി ചിന്താമണി പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. സ്ത്രീയുടെ മകന്റെ സുഹൃത്താണ് പിടിയിലായിരിക്കുന്ന യുവാവ്. ചത്തീസ്ഗഢിലെ മഹാസമുണ്ട് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ത്രീയുടെ മകന്‍ സുഹൃത്തിനോട് വയലില്‍ വിളവെടുപ്പുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വരാനായി ആവശ്യപ്പെടുകയുണ്ടായി. സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ മകന്‍ സ്ഥലത്തില്ലെന്ന് സ്ത്രീ പറയുകയും ചെയ്തു. രാത്രിയായതിനാല്‍ യുവാവ് ഒറ്റയ്ക്ക് പോകേണ്ടതില്ലെന്ന് കരുതി സ്ത്രീ ഇയാള്‍ക്കൊപ്പം പോയിരുന്നതായി പൊലീസ് പറഞ്ഞു.

കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ പട്ടേല്‍ യുവതിയെ ലൈംഗികമായി അതിക്രമിക്കാന്‍ ആരംഭിച്ചു. ഇത് എതിര്‍ത്തതോടെ ഇയാള്‍ സമീപത്തിരുന്ന കല്ലെടുത്ത് യുവതിയുടെ തലയ്ക്കിയടിച്ചു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും പ്രതി സംഭവസ്ഥലത്തുനിന്നും മുങ്ങി. സ്ത്രീയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button