KeralaLatest NewsNews

രാജ്യത്തെ ഏറ്റവും ചൂട് കൂടിയ സ്ഥലങ്ങളില്‍ ഒന്നായി കേരളത്തിലെ ഈ നഗരം ; ഇനിയും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

മുന്‍ വര്‍ഷങ്ങളിലൊന്നും ഇത്രയധികം താപനില ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കൂടുകയാണ്. രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരങ്ങളില്‍ ഒന്നായി കോട്ടയം മാറി. 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ ഇവിടെ ചൂട് അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലൊന്നും ഇത്രയധികം താപനില ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോള്‍ ദിനാന്തരീക്ഷ താപനില. പാലക്കാട് തുടര്‍ച്ചയായ മൂന്നാം ദിവസവും വേനല്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സാധാരണയായി മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലാണ് പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 കടക്കാറുള്ളത്. രണ്ടു വര്‍ഷം മുമ്പ് പാലക്കാട് രേഖപ്പെടുത്തിയ 41 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവും 40 ഡിഗ്രി വരെ എത്തിയിരുന്നു ദിനാന്തരീക്ഷ താപനില. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രചവനം. ചൂട് കൂടുന്നതു കൊണ്ട് തന്നെ ജോലി സമയം പുനഃക്രമീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button