KeralaLatest NewsNews

മലപ്പുറത്ത് കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കുഴൽപ്പണവുമായി രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസോ ജ്ഞാനദേവ്, അമോൽ എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്.

Read Also : അതിർത്തി കരാറുകളിൽ രാജ്യം ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

പെരിന്തൽമണ്ണ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഗിയർ ലിവറിനോട് ചേർന്ന് നിർമ്മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചത്. രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

അന്തർസംസ്ഥാന പണമിടപാട് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button