KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം

അക്ഷയകേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം. ഇതിനായി അക്ഷയകേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുതിയ അപേക്ഷകരെ ഉൾപ്പെടുത്തികൊണ്ടുള്ള വോട്ടർ പട്ടിക നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുൻപായി പ്രസിദ്ധീകരിക്കും. ഇതിനു പുറമേ സ്ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കാവുന്നതാണ്.

അന്തിമവോട്ടർപ്പട്ടികയിന്മേൽ രാഷ്ട്രീയ പാർട്ടികളുൾപ്പെടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പേര് ചേർക്കാനുള്ള അവസരം വീണ്ടും ഒരുക്കിയത്.

മാത്രമല്ല, കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. രോഗ ബാധിതരായുള്ളവർക്ക് പി.പി.ഇ. കിറ്റ് നൽകി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാനാണ് ആലോചന. മാധ്യമപ്രവർത്തകർക്കും തപാൽവോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button