KeralaLatest NewsNews

ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കും ; കേരളത്തിലും തമിഴ്‌നാട്ടിലും വലിയ വിജയം സ്വന്തമാക്കുമെന്ന് ഖുശ്ബു

യുവാക്കളുടെ പിന്തുണ ബിജെപിയ്ക്കുണ്ടെന്നും ഖുശ്ബു പറഞ്ഞു

പാലക്കാട് : കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിനിമാ താരവും ബിജെപി വക്താവുമായ ഖുശ്ബു സുന്ദര്‍. കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ പാലക്കാട് വെച്ച് ഖുശ്ബു ഭാഗമായിരുന്നു. യുവാക്കളുടെ പിന്തുണ ബിജെപിയ്ക്കുണ്ടെന്നും തമിഴ് നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്നും ഖുശ്ബു മീഡിയ വണ്ണിനോട് പറഞ്ഞു.

” ബിജെപി ഇതിനകം തന്നെ കേരളത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടും. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ബിജെപി വലിയ വിജയം സ്വന്തമാക്കും. 2021-ല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും.” – ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസ് വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button