Latest NewsNewsIndia

ദിശാബോധം നഷ്ടപ്പെട്ട ഒരു പ്രസ്ഥാനമായി കോൺഗ്രസ്; തെരഞ്ഞെടുപ്പ് വിജയത്തിൽ ഗുജറാത്ത് ജനതയോട് നന്ദി അറിയിച്ച് ബിജെപി

രാജ്കോട്ട്: ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി. പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് ആവർത്തിച്ച് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വം അവസാനിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിൽ അവരുടെ പ്രകടനം അതാണ് സൂചിപ്പിക്കുന്നത്. ജനങ്ങൾ അവരെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഇനിയൊരു അമ്മയ്ക്കും ഈ ഗതി ഉണ്ടാവരുതേ; കണ്ണു തുറക്കാത്ത സർക്കാർ അങ്ങ് ഉത്തരേന്ത്യയിലല്ല, കേരളത്തിൽ തന്നെയാണ്

ജനങ്ങളെ കോൺഗ്രസ് ശരിയായ രീതിയിൽ അഭിമുഖീകരിക്കുന്നില്ല. കോൺഗ്രസ് ദിശാബോധം നഷ്ടപ്പെട്ട ഒരു പ്രസ്ഥാനമായി അധപതിച്ചുവെന്നും വിജയ് രൂപാണി പറഞ്ഞു. നേരത്തെ ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്ത് ബിജെപി മികച്ച വിജയം നേടിയിരുന്നു. 576ൽ 483 സിറ്റുകളും ബിജെപി നേടിയപ്പോൾ വെറും 55 സീറ്റുകളാണ് കോൺഗ്രസിന് കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button