KeralaLatest NewsNews

മുസ്ലിം ലീഗ് വര്‍ഗീയ അജണ്ട ഉപേക്ഷിച്ച്‌ വന്നാല്‍ സ്വീകരിക്കും; കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് നേമത്ത് ഉള്‍പ്പെടെ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യധാരണ നിലവില്‍ വന്നു

തൃശ്ശൂര്‍: മുസ്ലിം ലീഗ് അവരുടെ വര്‍ഗീയ അജണ്ട ഉപേക്ഷിച്ച്‌ മോദിയുടെ വികസനയം അംഗീകരിച്ച്‌ ദേശീയധാരയിലേക്ക് വന്നാല്‍ അവരെ ബിജെപി സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലീഗില്‍ നിന്നും രാജിവെച്ച്‌ ബിജെപിയുടെ നിലപാടുകള്‍ അംഗീകരിച്ച്‌ വരുന്നവരെയും പാര്‍ട്ടി സ്വാഗതം ചെയ്യുമെന്നും തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി മുസ്ലിം ലീഗ് തന്നെയെന്നും എന്നാല്‍ ബിജെപിയുമായി യോജിക്കാന്‍ തയ്യാറാണോയെന്ന് ലീഗിനോടാണ് ചോദിക്കേണ്ടതെന്നും ലീഗ് വിഷയത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.

സംസ്ഥാനത്ത് നേമത്ത് ഉള്‍പ്പെടെ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യധാരണ നിലവില്‍ വന്നെന്നും ചെന്നിത്തല ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലിന്റെ ഫലമാണ് ഈ സഖ്യമെന്നും സുരേന്ദ്രന്‍. പറഞ്ഞു.

Related Articles

Post Your Comments


Back to top button