KeralaLatest NewsNews

കേരളം ഇനി ആര് ഭരിക്കും ? എബിപി-സി വോട്ടര്‍ സര്‍വെയുടെ പ്രവചനം ഇങ്ങനെ

58 മുതല്‍ 66വരെ സീറ്റ് എഐഎഡിഎംകെ-ബിജെപി സഖ്യം നേടുമെന്നും സര്‍വെ പറയുന്നു.

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ ഏപ്രിലിൽ നടക്കുകയാണ്. രാഷ്ട്രീയ കക്ഷികൾ വിജയം നേടാനുള്ള പദ്ധതികളുമായി ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. എന്നാൽ കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വെ. എല്‍ഡിഎഫ് 83മുതല്‍ 91വരെ സീറ്റ് നേടുമെന്നാണ് സർവേയുടെ കണ്ടെത്തൽ. യുഡിഎഫിന് 47മതല്‍ 55 സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് രണ്ടു സീറ്റുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നും അഭിപ്രായ സര്‍വെ പറയുന്നു.

ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നു പറയുന്ന സർവേ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് 33 ശതമാനം വോട്ടും ലഭിക്കുമെന്നു പ്രവചിക്കുന്നു.

read also:നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയും വഹിച്ച് കൊണ്ടുള്ള പിഎസ്എൽവി-സി 51 ഐഎസ്ആർഒ നാളെ വിക്ഷേപിക്കും

തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരം പിടിച്ചെടുക്കുമെന്നാണ് സര്‍വെയുടെ വിലയിരുത്തൽ. 152മുതല്‍ 162വെര സീറ്റ് ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് ലഭിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. 58 മുതല്‍ 66വരെ സീറ്റ് എഐഎഡിഎംകെ-ബിജെപി സഖ്യം നേടുമെന്നും സര്‍വെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button